എയര്‍ബസ് എ380
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| {{{name}}} | |
|---|---|
| തരം | {{{type}}} |
| നിര്‍മ്മാതാവ്/കമ്പനി | {{{manufacturer}}} |
എയര്‍ബസ് എസ്.എ.എസ്. നിര്‍മ്മിക്കുന്ന രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് എയര്‍ബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. 2007 ഏപ്രില്‍ 27 നു ഫ്രാന്‍സിലെ ടുളുസില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മാണഘട്ടത്തില്‍ ഇത് എയര്‍ബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ സൂപ്പര്‍ ജംബോ എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബര്‍ 25-നായിരുന്നു (സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ380 സിംഗപ്പൂര്‍-സിഡ്‌നി സര്‍വീസ്)

