എം. കൃഷ്ണൻ നായർ (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം. കൃഷ്ണൻനായർ (സംവിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ എം. കൃഷ്ണൻ നായർ (വിവക്ഷകൾ) എന്ന താൾ കാണുക. എം. കൃഷ്ണൻ നായർ (വിവക്ഷകൾ)

ആദ്യകാലത്തെ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് എം. കൃഷ്ണൻനായർ.മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെയാണ് കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവാണ്.

പ്രധാന ചിത്രങ്ങൾ[തിരുത്തുക]


കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഐ.എ.എസ്., ചലച്ചിത്ര സംവിധായകൻ ശ്രീക്കുട്ടൻ, ചലച്ചിത്ര നിർമാതാവ് ശശികുമാർ എന്നിവർ മക്കളാണ്. 2000-ൽ സമഗ്ര സംഭാവനക്കുള്ള ജെ.സി. ദാനിയേൽ പുരസ്കാരം കൃഷ്ണൻനായർക്ക് ലഭിച്ചിരുന്നു.