ഉപയോക്താവിന്റെ സംവാദം:Shibu jacob

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Shibu jacob !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 04:51, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പുഴുക്കലരി എന്ന ലേഖനം ആരംഭിച്ചതിന്[തിരുത്തുക]

നെൽക്കതിർകുല
പുഴുക്കലരി എന്ന ലേഖനം ആരംഭിച്ചതിന് എന്റെ വക ഒരു പൊന്നിൻ കതിർക്കുല മനോജ്‌ .കെ (സംവാദം) 19:36, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

float വിശ്വപ്രഭ ViswaPrabha Talk 20:15, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]
float--അജയ് ബാലചന്ദ്രൻ (സംവാദം) 11:33, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]
float----എസ്.ടി മുഹമ്മദ് അൽഫാസ് 11:54, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

float-- Raghith 11:20, 3 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംവാദം:വിത്തുവിതരണം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Shibu jacob. താങ്കൾക്ക് സംവാദം:വിത്തുവിതരണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം:പുനഃക്രയക്കരാർ[തിരുത്തുക]

ഈ താൾ കാണുക.

ഒപ്പം സൂചിപ്പിക്കട്ടെ ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ

-- അഖിലൻ 11:53, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ശരി.. ഇനി ശ്രദ്ധിക്കാം. നന്ദി. --sj (സംവാദം) 12:44, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കുരിശിലേറ്റിയുള്ള വധശിക്ഷ[തിരുത്തുക]

താങ്കളുടെ അഭിപ്രായത്തിനു നന്ദി. ഞാൻ കുരിശുകളുടെ ഉപയോഗത്തെപ്പറ്റി നേരിട്ടറിവില്ലാത്തയാളാണ്. ലേഖനത്തിൽ താങ്കൾ ചൂണ്ടിക്കാണിച്ച (ഞാൻ എഴുതിയ)‌ ഭാഗം അവലംബമില്ലാത്തതുമാണ്. ശരിപ്പെടുത്തുന്നതിന് ഒരു ചർച്ച ആവശ്യമാണെന്നു തോന്നുന്നു. ഈ താൾ കാണുക. താങ്കളുടെ സൃഷ്ടിപരമായ ഇടപെടൽ പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:30, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വീണ്ടും അഭിപ്രായത്തിനു നന്ദി. കിഴക്കൻ ഓർത്തഡോക്സ് സഭ മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. റഷ്യ, ബെലാറൂസ്, ഉക്രൈൻ, മോൾഡോവ, ജോർജ്ജിയ, റൊമാനിയ, സെർബിയ, മോണ്ടനെഗ്രോ, മാസഡോണിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലാൺ പ്രധാനമായി കിഴക്കൻ ഓർത്തഡോക്സ് സഭ (ഈസ്റ്റേൺ ഓർത്തഡോക്സ് സഭ) നിലവിലുള്ളത്. മലങ്കര ഓർത്തഡോക്സ് സഭയും (ഇന്ത്യൻ ഓർത്തഡോക്സ് സഭ) കിഴക്കൻ ഓർത്തഡോക്സ് സഭയും ഒരേ നേതൃത്വത്തിനു കീഴിൽപ്പോലും ഒരിക്കലും വന്നിട്ടില്ലെന്ന് തോന്നുന്നു. ഇവ രണ്ടും തമ്മിൽ സൗഹൃദമാണുള്ളതെന്ന് മലയാളം വിക്കിപ്പീഡിയയിലെ താൾ പറയുന്നുണ്ട്.
എന്തായാലും താളിൽ ഈ സഭകളുടെ പേരുകൾ തമ്മിലുള്ള ആശയക്കുഴപ്പമൊഴിവാക്കത്തക്ക തരത്തിൽ ലിങ്കുകൾ കൊടുക്കുകയും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ താങ്കൾ തന്നെ വേണ്ട രീതിയിൽ മാറ്റം വരുത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:48, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

ശലഭപുരസ്കാരം[തിരുത്തുക]

ശലഭപുരസ്കാരം
ഏറ്റവും നവാഗതനായ വിക്കിപീഡിയനുള്ള ശലഭപുരപുരസ്കാരം താങ്കൾക്ക് നന്നായി ഇണങ്ങും. ഇനിയുള്ള വിക്കിപ്രവർത്തനത്തിന് ഇതൊരു കൈത്താങ്ങാകട്ടെ എന്ന് ആശസിച്ചുകൊണ്ട് അഖിലൻ 07:44, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

അഖിലനു നന്ദി ! ഞാനൊരു പുതിയ വിക്കിപീഡിയനല്ല എന്നു സൂചിപ്പിച്ചുകൊള്ളട്ടെ :-)

--sj (സംവാദം) 09:42, 23 സെപ്റ്റംബർ 2012 (UTC)[മറുപടി]

പോസ്റ്റ് മോർട്ടം[തിരുത്തുക]

പോസ്റ്റ്മോർട്ടം എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ വിജ്ഞാനപ്രദമായവയാണ്. പക്ഷേ ഇംഗ്ലീഷ് വിക്കിപീഡിയയിലെ സൈറ്റ് നോട്ട് താങ്കൾ അവലംബമായി ഉപയോഗിച്ചതായി കണ്ടു. ആ സൈറ്റേഷൻ നേരിട്ട് മലയാളത്തിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. --അജയ് ബാലചന്ദ്രൻ സംവാദം 13:27, 22 മാർച്ച് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Shibu jacob

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:37, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]