ഉപയോക്താവിന്റെ സംവാദം:വേദബന്ധു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം വേദബന്ധു !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ചള്ളിയാൻ ♫ ♫ 07:18, 5 ഡിസംബർ 2007 (UTC)[മറുപടി]

ബാലചന്ദ്രൻ ചുള്ളിക്കാട്[തിരുത്തുക]

എന്ന ലേഖനത്തിൽ :ഹിന്ദുവായി ജനിച്ച ചുള്ളിക്കാട് പിന്നീട് ബുദ്ധമതം സ്വീകരിച്ചു. " എന്ന വരികൾ താങ്കൾ മായ്ച്ചു കളഞ്ഞതായി ശ്രദ്ധയിൽ പെട്ടു. കാരണം വിശദീകരിക്കാമോ? --ചള്ളിയാൻ ♫ ♫ 07:32, 5 ഡിസംബർ 2007 (UTC)[മറുപടി]

ചുള്ളിക്കാട് കവി മാത്രമല്ല.സിനിമാ,സീരീയൽ നടൻ കൂടിയാണ്‌.ഒരു വിജ്ഞാന കോശം എന്ന നിലയിൽ വിക്കിപീഡിയയിൽ അതിനും സ്ഥാനമുണ്ട്.സഹകരിക്കുമല്ലോ.സ്നേഹത്തോടെ--അനൂപൻ 07:42, 5 ഡിസംബർ 2007 (UTC)[മറുപടി]

അഭിനയം തൊഴിലാണെന്നു ചുള്ളിക്കാട്പറഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെയും ബുദ്ധമതത്തിന്റെയും കാര്യം ജീവിതരേഖയിലല്ലെ വേണ്ടത്?അവിടെ അതുണ്ടല്ലൊ.

ഒരു കാലത്തു തൊഴിൽ ആയിരുന്ന കവിത വറ്റിയപ്പോൾ കാശിനു വേണ്ടി അഭിനയം തുടങ്ങി.അപ്പോൾ കാശു വാങ്ങി എഴുതുന്ന കവിതയും തൊഴിൽ തന്നെയല്ലേ?അതും ജീവിതരേഖയിൽ ചേർത്താൽ മതിയോ?--അനൂപൻ 07:53, 5 ഡിസംബർ 2007 (UTC)[മറുപടി]

ജീവിത രേഖയിൽ മാത്രമേ ആത് വരാവൂ എന്നൊന്നുമില്ല. ആമുഖം വായിക്കുന്ന ഒരാൾക്ക് പെട്ടന്ന് ചുള്ളിക്കാട് ആരാണെന്ന് മനസ്സിലാവണം. “ പിന്നെ മറുപടി അയക്കുമ്പോൾ അയക്കേണ്ട അളുടെ സം‌വാദം താളിൽ പോയി എഴുതണം. ഞാൻ താങ്കളുടെ സം‍വാദം താളിൽ വന്ന് എഴുതുന്നില്ലേ? അതു പോലെ. --ചള്ളിയാൻ ♫ ♫ 07:54, 5 ഡിസംബർ 2007 (UTC)[മറുപടി]

വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി മറ്റുള്ള വിക്കിപീഡിയരുമായി ധാരണയിലെത്തിയ ശേഷം ചെയ്യുക. പ്രത്യേകിച്ച് അവർ താങ്കളോട് ആ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ... --ചള്ളിയാൻ ♫ ♫ 08:00, 5 ഡിസംബർ 2007 (UTC)[മറുപടി]

കവിത ചുള്ളിക്കാടിനു തൊഴിലായിരുന്നു എന്ന് എനിക്കു തോന്നിയില്ല അനൂപ്.കാരണം അദ്ദേഹം ഇത്രയും കാലത്തിനുള്ളിൽ നൂറു കവിതകൾ പോലും തികച്ചിട്ടില്ല.മാത്രമല്ല, ഏറ്റവും കുറവു വായനക്കാരും ഏറ്റവും കുറവു പ്രതിഫലവും കിട്ടുന്ന സാഹിത്യരൂപമായ കവിതയെ ആരെങ്കിലും തൊഴിലായി എടുക്കുമോ?(വേദബന്ധു)

താങ്കളോട് ഞാൻ മുന്ന് പറഞ്ഞത് രണ്ടും മനസ്സിലായില്ല എന്ന് തോന്നുന്നു. സം‍വാദത്തിനു മറുപടി. ഈ താളിൽ അല്ല. എഴുതണ്ടത്. പിന്നെ സം‌വാദം താളിൽ ഒപ്പ് വക്കണം. അതിനായി മേലെയുള്ള സിഗ്നേച്ചർ ബട്ടൺ ഉപയോഗിക്കാം. അല്ലെങ്കിൽ നാല് ~~~~ ചിഹ്നങ്ങൾ ഉപയോഗിച്ചും ഒപ്പിടാം.

പിന്നെ മറ്റൊരു വിക്കിപീഡിയൻ ഇടപെട്ട് പുനസ്ഥാപിച്ച തിരുത്തലുകൾ വീണ്ടും മായ്ക്കരുത്. അത് ചെയ്യണമെങ്കിൽ സം‍വാദം താളിൽ അതിനെക്കുറിച്ച് ചർച്ച ചെയ്ത് ധാരണയാവണം. അല്ലാതെ മൂന്നു പ്രാവശ്യം മേൽ പറഞ്ഞത് ആവർത്തിച്ചാൽ താങ്കളേ വിക്കിയിൽ നിന്ന് ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം --ചള്ളിയാൻ ♫ ♫ 08:40, 5 ഡിസംബർ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! വേദബന്ധു,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:34, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! വേദബന്ധു

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:53, 17 നവംബർ 2013 (UTC)[മറുപടി]