ഉപമ (അലങ്കാരം)
ഒരു പ്രധാനപ്പെട്ട അർത്ഥാലങ്കാരമാണ് ഉപമ. ഒരു കാര്യത്തെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തുന്ന വാക്യപ്രയോഗങ്ങളെയാണ് ഉപമ എന്നു പറയുന്നത്. ലീലാ തിലകകാരന്റെ അഭിപ്രായത്തിൽ "സാദൃശ്യമുപമാ" സാദൃശ്യമാണ് ഉപമ എന്നർഥം പക്ഷേ ചില വൈയ്യാകരണന്മാരുടെ അഭിപ്രായത്തിൽ സാധർമ്യം ആണ് ഉപമ.
ഉള്ളടക്കം |
ഉപമേയവും ഉപമാനവും [തിരുത്തുക]
സാദൃശ്യം രണ്ട് വസ്തുക്കൾ തമ്മിലായിരിക്കുമല്ലോ അതിൽ ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അത് ഉപമേയം, ഏതിനോട് സാദൃശ്യം കല്പ്പിക്കുന്നുവോ അത് ഉപമാനം.
ചിറകറ്റ മിന്നാമിനുങ്ങു പോലെ യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞ്
ഇതിൽ പകൽ ഉപമേയവും മിന്നമിനുങ്ങ് ഉപമാനവും ആണ്.
മറ്റു ഘടകങ്ങൾ [തിരുത്തുക]
- സാധാരണധർമം - ഉപമാനത്തിനും ഉപമേയത്തിനും ഏത് ധർമത്തെ ഉപയോഗിച്ചാണോ സാദൃശ്യം കല്പിച്ചിരിക്കുന്നതു അതാണ് സാധാരണധർമം. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ "ഇഴഞ്ഞ്നീങ്ങുക" എന്നതാണ് സാധാരണധർമം. ഇതിൽ പകൽ ഇഴഞ്ഞുനീങ്ങുകയില്ല എന്നത് ഒരു സത്യമാണ് എങ്കിലും സാദൃശ്യം സാമാന്യവും അതിന്റെ അടിസ്ഥാനം കവിഭാവനയും ആണ്.
- ഉപമാവാചകം - ഉപമേയത്തിനും ഉപമാനത്തിനും സാമ്യം പ്രകടിപ്പിക്കുന്ന പദമാണ് ഉപമാവാചകം. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ പോലേ എന്ന വാചകം.
ഉപമാഭേദങ്ങൾ [തിരുത്തുക]
- പൂർണ്ണോപമ - നാല് ഉപമാഘടകങ്ങളും ചേർന്നതാണ് പൂർണ്ണോപമ
- ലുപ്തോപമ - ഏതെങ്കിലും ഒരു ഘടകം ഇല്ലതിരുന്നലും അത് ഉപമയാകറുണ്ട് അത്തരം ഉപമകളെ ലുപ്തോപമ എന്നുപറയുന്നു.
- ശ്രൗതി - ഇവ, യഥാ തുടങ്ങിയ സാദൃശ്യവാചകങ്ങളാലുള്ള സാദൃശ്യം
- ആർഥി - തുല്യം, സമാനം തുടങ്ങിയ വാചകങ്ങൾ ഉപയോഗിക്കുമ്പോൾ
- പദാർഥഗതം - ഉപമാനവും ഉപമേയവും രണ്ട് പദങ്ങൾ ആകുംപോൾ
- വാക്യാർഥഗതം - ഉപമാനവും ഉപമേയവും വാക്യങ്ങൾ ആകുമ്പോൾ
- രസനോപമ - ഉപമാനങ്ങൾ തുടർന്നുവരുന്ന ഭാഗങ്ങളിൽ ഉപമേയങ്ങൾ ആകുമ്പോൾ
"മൊഴിയധരംപോൽ മധുരം
മൊഴിപോലത്യച്ഛവർണമാം മേനി,
മിഴി മേനിപോലതിരതി
മിഴിപോലത്യന്ത ദുസ്സഹം വിരഹം"[1]
ലക്ഷണം [തിരുത്തുക]
ഒന്നിനോടൊന്ന് സാദൃശ്യം ചൊന്നാലുപമയാമത്
അവലംബം [തിരുത്തുക]
- ↑ ഭാഷാഭൂഷണം
|
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം |