Jump to content

ഈഗിൾ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഗിൾ നെബുല
ഈഗിൾ നെബുലയിൽപ്പെട്ട ഭാഗം.
ഈഗിൾ നെബുലയിൽപ്പെട്ട ഭാഗം. Courtesy of NASA/ESA
Observation data: J2000.0 epoch
തരംEmission
റൈറ്റ് അസൻഷൻ18h 18m 48s[1]
ഡെക്ലിനേഷൻ−13° 49′[1]
ദൂരം7,000 ly
ദൃശ്യകാന്തിമാനം (V)+6.0[1]
ദൃശ്യവലുപ്പം (V)7.0arcmins
നക്ഷത്രരാശിSerpens
ഭൗതിക സവിശേഷതകൾ
ആരം70×55 ly (cluster 15 ly)
കേവലകാന്തിമാനം (V)-8.21
പ്രധാന സവിശേഷതകൾ5.5 million years old
മറ്റ് പേരുകൾMessier 16, NGC 6611,[1], Sharpless 49, RCW 165, Gum 83
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae
ഈഗിൽ നെബുലയിലുള്ള "സൃഷ്ടിയുടെ തൂണുകൾ" എന്നറിയപ്പെടുന്ന മേഖല

ജ്യോതിർവസ്തുക്കളിൽ ഏറ്റവും പ്രസിദ്ധമായതും വിശകലനം നടന്നതുമായ ഒന്നാണ്‌ ഈഗിൾ നെബുല, സർപ്പമണ്ഡലം നക്ഷത്രരാശിയിലെ (constellation Serpens) പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ്‌ ഈ നെബുല. 1745-46 കാലയളവിൽ ജീൻ ഫിലിപ്പ് ഡി ഷെസൂസ് എന്നയളാൺ ഇതിനെ ആദ്യമായി നിരീക്ഷണവിധേയമാക്കിയത്. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 7,000 പ്രകാശ വർഷങ്ങൾ അകലെയാണ്‌, ഇതിലുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ പ്രകാശമാനം 8.24 ആണ്‌.

1995 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ഈഗിൾ നെബുലയുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകിയതോടെ ഈ നെബുലയിൽ നടക്കുന്ന പ്രവത്തനങ്ങളെ പറ്റിയുളള കൂടുതൽ അറിവുകൾ ജ്യോതിർശാസ്ത്രജ്ഞന്മാർക്ക് ലഭിക്കുകയുണ്ടായി. ഈഗിൾ നെബുലയിലുള്ള "സൃഷ്ടിയുടെ തൂണുകൾ" എന്നറിയപ്പെടുന്ന മേഖലയിൽ അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for NGC 6611. Retrieved 2006-11-16.


"https://ml.wikipedia.org/w/index.php?title=ഈഗിൾ_നെബുല&oldid=2869276" എന്ന താളിൽനിന്ന് ശേഖരിച്ചത്