ഇക്സോറ
| ഇക്സോറ | |
|---|---|
| ചെത്തി(Ixora coccinea) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | ആസ്റ്റെറൈഡ്സ് |
| നിര: | ജെന്റ്യനെയിൽസ് |
| കുടുംബം: | റുബിയേസീ |
| ഉപകുടുംബം: | Ixoroideae |
| Tribe: | Ixoreae |
| ജനുസ്സ്: | Ixora L. |
| Type species | |
| ചെത്തി L. |
|
ഇക്സോറ - പുഷ്പിക്കുന്ന സസ്യജാലങ്ങളിൽ റുബേഷ്യ ഫാമിലിയിലെ ഒരു ജനുസ്. 500ൽ അധികം സ്പീഷിസുകൾ ഇവയിലുണ്ട്. എല്ലായ്പ്പോഴും പച്ചപ്പാർന്നു കാണപ്പെടുന്ന ഒരു സസ്യജാലമായ ഇവയിലെ പല വിഭാഗങ്ങളും ലോകമെമ്പാടും കാണപ്പെടുന്നു. ഏഷ്യയാണ് ഇവയുടെ കേന്ദ്ര ഭൂഖണ്ഡം. അമേരിക്കയിലെ ഉഷ്‌ണമേഖലയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ ഇവ സമൃദ്ധമായി വളരുന്നു. സാധാരണമായി ഇവ വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ എന്നറിയപ്പെടുന്നു. രംഗൻ, ഖീമി, പൊന്ന, ചന്ന ടാനിയ, തെച്ചി, പാൻ, സന്താൻ, ജറം-ജറം, ജംഗിൾ ഫ്ലെയിം, ജംഗിൾ ജെറേനിയം എന്നിവയാണ് അനിതരസാധാരണമായ പേരുകൾ. നിറയെ ഇലകളുള്ള ഇവയിൽ 3 മുതൽ 6 വരെ ഇഞ്ചു നീളമുള്ള ഇലകൾ ഉണ്ടാകും. വലിയ കൂട്ടത്തോടെയുള്ള ചെറിയ പൂക്കളാണ് ഇതിലുള്ളത്. ബോൺസായി മേഖലയ്ക്ക് വളരെ അനുയോജ്യം. സൗത്ത് ഏഷ്യയിൽ പ്രത്യേകിച്ച തായ്‌ലൻറ്റിൽ ഇവ വേലി കെട്ടുവാൻ ഉപയോഗിക്കുന്നു.
ചില സ്പീഷിസുകൾ [തിരുത്തുക]
|
മതത്തിൽ [തിരുത്തുക]
ചുവന്ന ഇക്സോറ പൂക്കൾ (ചുവന്ന ചെത്തി) ഹൈന്ദവർ പൂജക്കായി ഉപയോഗിക്കുന്നു.