ചെത്തി
| ചെത്തി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | ആസ്റ്റെറൈഡ്സ് |
| നിര: | ജെന്റ്യനെയിൽസ് |
| കുടുംബം: | റൂബിയേസി |
| ഉപകുടുംബം: | Ixoroideae |
| Tribe: | Ixoreae |
| ജനുസ്സ്: | ഇക്സോറ |
| വർഗ്ഗം: | I. coccinea |
| ശാസ്ത്രീയ നാമം | |
| Ixora coccinea L. |
|
ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി.ഇത് തെച്ചി,തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Junge Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ(species) കണ്ടുവരുന്നു. ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2മീ മുതൽ 2മീ(4-6 അടി) വരെ ഉയരത്തിൽ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തിൽ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികൾ പരമാവധി 3.6മീ (12 അടി) ഉയരത്തിൽ വരെ വളരാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലുപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.
ഉള്ളടക്കം |
ഉപയോഗങ്ങൾ [തിരുത്തുക]
പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :കഷായം, തിക്തം
ഗുണം :ലഘു
വീര്യം :ശീതം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
വേര്, പൂവ്, സമൂലം[1]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
ചിത്രശാല [തിരുത്തുക]
- ചെത്തിപ്പൂക്കളുടെ വിവിധ ചിത്രങ്ങൾ