ആവോലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആവോലി | |
|---|---|
| അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| കുടുംബം: | Bramidae |
| Genera | |
|
Brama |
|
ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന് തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി (ഇംഗ്ലീഷ്: Pomfret). ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്.
കറുത്ത ആവോലി, വെളുത്ത ആവോലി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കേരളത്തിൽ കാണപ്പെടുന്നു.