ആഗ്‌ന യാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്‌ന യാമി
ജനനം (2017-08-26) ഓഗസ്റ്റ് 26, 2017  (6 വയസ്സ്)
ദേശീയതഇന്ത്യ

കേരളത്തിലെ കോഴിക്കോട് സ്വദേശിനിയായ ആഗ്ന യാമി ഒരു കഥാകൃത്തും കവയിത്രിയുമാണ്. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയാണ് ഇവർ.[1]

ജീവിതം[തിരുത്തുക]

2023 മാർച്ച് 5ന് 5 വയസ്സും 191 ദിവസവും പ്രായമുള്ളപ്പോൾ ആഗ്ന യാമി സ്വയം എഴുതിയതും ചിത്രവർണ്ണന നടത്തിയതുമായ വർണ്ണപ്പട്ടം എന്ന കഥാസമാഹാരം പുറത്തിറക്കി.[2] ഈ കവിതാസമാഹാരമാണ് ആഗ്ന യാമിക്ക് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടികൊടുത്തത്.[3] പിന്നീട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിന്റെ ഗ്രാൻഡ് മാസ്റ്റർ അംഗീകാരം,[1] ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, [2]. ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് [3],എന്നിവയുടെ അംഗീകാരവും ലഭിച്ചു.

താൻ കണ്ട കാഴ്ചകളും തന്റെ കുഞ്ഞുചിന്തകളുമായിരുന്നു കൗതുകവും ആകാംക്ഷയും കുട്ടിത്തവും നിറച്ച വരികൾ ഉൾപ്പെട്ട ആഗ്‌ന യാമിയുടെ കവിതകൾ. കവിതകളും കഥകളും കേൾക്കാനും വായിക്കാനും ഒരു പോലെ ഇഷ്ടപ്പെടുന്ന ആഗ്ന യാമി കവിതാസമാഹാരത്തിന് തൊട്ടുപിറകെ 'പെൻസിലും ജലറാണിയും' എന്നൊരു കഥാസമാഹാരം കൂടി പുറത്തിറക്കി. ഒന്നാം ക്ലാസിൽ പഠിക്കവെ രചിച്ച 'ഇരുപത് കുട്ടിക്കഥകൾ' ഉൾപ്പെടുത്തി പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം 2024 ഏപ്രിൽ 19-ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത്.[4] അവധിക്കാലത്ത് പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കാറുള്ള ബാലസാഹിത്യകൃതികളുടെ സഞ്ചയമായ 'സമ്മാനപ്പൊതി'യിൽ ഉൾപ്പെടുത്തിയാണ് ആഗ്ന യാമിയുടെ പുസ്തകവും പുറത്തിറക്കിയത്. ആഗ്നയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും അവളുടെ തോന്നലുകളുമൊക്കെയാണ് കുട്ടിക്കഥകൾക്ക് വിഷയങ്ങളായത്.

അംഗീകാരങ്ങളും ബഹുമതികളും[തിരുത്തുക]

2023 ഏപ്രിൽ 17ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരം ആഗ്ന യാമിക്ക് ലഭിച്ചു.[4]

2023 ഏപ്രിൽ 19ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആഗ്നക്ക് 'ഗ്രാൻഡ് മാസ്റ്റർ' പദവി നൽകി.[5],

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് [6],

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് [7].

ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷൻ നൽകുന്ന ഇന്ത്യ റീഡിങ് ഒളിംപ്യാഡ് (ഐഅയാം ബോണ്ട് അണ്ടർ 18) പുരസ്‌കാരം.[5]

അവലംബങ്ങൾ[തിരുത്തുക]

  1. "ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി: നേട്ടങ്ങളുടെ നടുവിൽ ആഗ്നയാമി" (print) (in Malayalam) (Kozhikode ed.). Kerala Kaumudi. 2024-02-24.{{cite news}}: CS1 maint: unrecognized language (link)
  2. "മഴവില്ല്, ഇലകൾ, മിഠായി, ആന.... കവിതകളുടെ വർണ്ണപ്പട്ടമൊരുക്കി ആഗ്ന യാമി, യുകെജി വിദ്യാർഥിനിയുടെ കവിതാസമാഹാരം പുറത്തിറങ്ങി" (in Malayalam). Samayam. 2023-03-06.{{cite news}}: CS1 maint: unrecognized language (link)
  3. "ആഗ്ന യാമി ഇനി മുതൽ പ്രായം കുറഞ്ഞ കവിയത്രി; മുപ്പത് കവിതകളടങ്ങിയ പുസ്തകം പ്രസിദ്ധികരിച്ച് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്" (in Malayalam). Janam TV. 2023-04-17.{{cite news}}: CS1 maint: unrecognized language (link)
  4. "Youngest poet". India Book of Records. 2023-04-18. Retrieved 2024-04-28.
  5. "ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് പുരസ്കാരം ആഗ്ന യാമിക്ക്" (in Malayalam). Mathrubhumi. 2024-02-17.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആഗ്‌ന_യാമി&oldid=4082599" എന്ന താളിൽനിന്ന് ശേഖരിച്ചത്