അയ്-അയ്
| അയ്-അയ് Aye-aye[1] |
|
|---|---|
| An aye-aye eating banana flowers | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | Synapsida |
| Class: | സസ്തനി |
| Order: | Primates |
| Family: | Daubentoniidae Gray, 1863 |
| Genus: | Daubentonia É. Geoffroy, 1795 |
| ശാസ്ത്രീയ നാമം | |
| Daubentonia madagascariensis (Gmelin, 1788) |
|
| Species | |
|
|
| Aye-aye range | |
| പര്യായങ്ങൾ | |
|
Family:
Genus:
Species:
|
|
അയ്-അയ്. ആഫ്രിക്കൻ തീരത്തുള്ള മഡഗാസ്കർ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഒരിനം ജീവി. (ഇംഗ്ലീഷ്: aye-aye, ശാസ്ത്രീയനാമം: Daubentonia madagascariensis). മഡഗാസ്കറിൽ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസിൽ പ്രമേറ്റ്സ് ഓർഡറിൽ ഡൗബൻറ്റോണിഡെ എന്ന കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവയുടെ മുൻകാലുകളിൽ നീളമേറിയ ഒരോ വിരലുകൾ വീതം കാണപ്പെടുന്നു. ഈ വിരലിലെ കൂർത്ത നഖമുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. പുഴുക്കളാണ് ഇവയുടെ ഇഷ്ടഭക്ഷണം. വിരലുപയോഗിച്ച് മരത്തിന്റെയും മറ്റും പോടുകളിൽ നിന്നും ഇവ ഇര പിടിക്കുന്നു. വിത്തുകൾ, പഴങ്ങൾ, പൂന്തേൻ എന്നിവയും അയ്-അയ് ഭക്ഷണമാക്കാറുണ്ട്. രാത്രികാലങ്ങളിൽ ഇര തേടുന്ന ഇവ പകൽ സമയം വിശ്രമിക്കുകയാണ് പതിവ്.
ശാരീരിക പ്രത്യേകതകൾ [തിരുത്തുക]
ഇവയുടെ ശരീരത്തിൽ കരടിയുടേതിനു സമാനമായ രോമം, എലിയുടേതു പോലുള്ള മൂക്ക്, വവ്വാലിന്റേതിനു സമാനമായ ചെവികൾ, റോഡന്റ് വിഭാഗത്തിലെ ജീവികളുടേതിനു തുല്ല്യമായ പല്ലുകൾ, മൂങ്ങയുടെ കണ്ണുകൾ പോലെ തിളക്കമുള്ള കണ്ണുകൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
വംശനാശം [തിരുത്തുക]
കൃഷികളും മറ്റും ഇവ തിന്നു നശിപ്പിക്കുന്നതിനാൽ മനുഷ്യർ ഇവയെ ധാരാളമായി കൊന്നൊടുക്കിയിരുന്നു. ഇവയെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ മുൻനിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു[3]. മഴക്കാടുകളുടെ നാശവും ഇവയുടെ വംശനാശത്തിനു കാരണമായി.
അവലംബം [തിരുത്തുക]
- ↑ DOI:10.1007/s10764-008-9317-y 10.1007/s10764-008-9317-y
This citation will be automatically completed in the next few minutes. You can jump the queue or expand by hand - ↑ Andrainarivo, C., et al. (2008). Daubentonia madagascariensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 1 January 2009.
- ↑ IUCN Red List of Threatened Species
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Primate Behavior: Aye-Aye
- ARKive - images and movies of the aye-aye (Daubentonia madagascariensis)
- Primate Info Net Daubentonia madagascariensis Factsheet
- Japan Aye-Aye Fund - a photo of an aye-aye eating a ramie nut
- U.S. Fish & Wildlife Service Species Profile