അമൃതവർഷിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടക സംഗീതത്തിലെ അറുപത്തിആറാമത്തെ മേളകർത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗമാണ് അമൃതവർഷിണി.(സംസ്കൃതം: अमृतवर्षिणि, തമിഴ്: அம்ருதவர்ஷிணி)

ആരോഹണം : 'സ ഗ മ പ നി സ'

അവരോഹണം : 'സ നി പ മ ഗ സ'

ഈ രാഗത്തിൽ മുത്തുസ്വാമിദീക്ഷിതരുണ്ടാക്കിയ 'ആനന്ദാമൃതവർഷിണി' എന്നാരംഭിക്കുന്ന കീർത്തനമല്ലാതെ മറ്റൊരു ഗാനവും പ്രചാരത്തിലില്ല. ദീക്ഷിതർ ഒരിക്കൽ ഈ കീർത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. [1][2] ഇത് രാഗനാമത്തിന്റെ അന്വർഥതയെ സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"http://ml.wikipedia.org/w/index.php?title=അമൃതവർഷിണി&oldid=1699666" എന്ന താളിൽനിന്നു ശേഖരിച്ചത്