ആനന്ദഭൈരവി (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദഭൈരവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദഭൈരവി (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദഭൈരവി (വിവക്ഷകൾ)
ആനന്ദഭൈരവി
Veena.png
ആരോഹണം സ,ഗ2,രി2,ഗ2,മ1,പ,ധ1,പ,സ്*
അവരോഹണം സ*,നി2,ധ1,പ,മ1,ഗ2,രി2,സ
ജനകരാഗം നഠഭൈരവി

കർണ്ണാടകസംഗീതത്തിലെ 72 മേളകർത്താരാഗങ്ങളിലെ 20-ാം രാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന ആനന്ദഭൈരവി വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌. ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തിൽ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂർണ്ണത കൈവരുന്നത്.

ശ്യാമശാസ്ത്രികൾ കൃതികൾ ചിട്ടപ്പെടുത്താൻ ഈ രാഗം ഉപയോഗിച്ചിരുന്നതായി കാണാം.

ചരിത്രം[തിരുത്തുക]

നാടോടിപ്പാട്ടുകളിലും താരാട്ടുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് തെളിവായെടുത്താൽ ആനന്ദഭൈരവി വളരെ പുരാതനമായ രാഗമാണ്. എന്നാൽ പതിനേഴാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളിൽ മാത്രമേ ഈ രാഗത്തെക്കുറിച്ചുള്ള രേഖകൾ ഉള്ളൂ[1]

ലക്ഷണം[തിരുത്തുക]

20-ആം മേളകർത്താരാഗമായ നടഭൈരവിയിൽ ജന്യമായ താഴെക്കാണുന്ന ആരോഹണ-അവരോഹണങ്ങളടങ്ങിയ ഒരു വക്ര ഷാഡവ സമ്പൂർണ്ണരാഗമാണ്‌ ആനന്ദഭൈരവി[1].


ആരോഹണം:സ ഗ രി ഗ മ പ ധ പ സ 
അവരോഹണം:സ നി ധ പ മ ഗ രി സ

ആരോഹണത്തിലും അവരോഹണത്തിലും ജനകരാഗമായ നടഭൈരവിയിൽ നിന്നും വ്യത്യസ്തമായി അന്യസ്വരം ചതുർശ്രുതിധൈവതം ചില സഞ്ചാരങ്ങളിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഒരു ഭാഷാംഗരാഗമാണ്‌.

ശുദ്ധധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ[തിരുത്തുക]

പ ധ പ മ
മ ധ പ മ ഗ രി

ചതുർശ്രുതിധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ[തിരുത്തുക]

പ ധ പ സ
പ ധ നി ധ നി പ
സ നി ധ പ

ഖരഹരപ്രിയ[തിരുത്തുക]

ശുദ്ധധൈവതത്തേക്കാൾ ചതുർശ്രുതിഋഷഭം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ചില സംഗീതജ്ഞർ ഈ രാഗത്തെ 22-ആമത് മേളകർത്താരാഗമായ ഖരഹരപിയയിൽ നിന്നും ജന്യമാണെന്ന് കണക്കാക്കുന്നു.

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
പാഹി ശ്രീ ഗിരിജാസുതേ ശ്യാമശാസ്ത്രികൾ
ഓ ജഗദാംബാ നനു ശ്യാമശാസ്ത്രികൾ
മാനസഗുഹരുപം ഭജരേ രേ മുത്തുസ്വാമി ദീക്ഷിതർ
കമലാംബ സം‌രക്ഷതു മുത്തുസ്വാമി ദീക്ഷിതർ
പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം സ്വാതിതിരുനാൾ
വഹതി മലയ സമീരേ രാധേ ജയദേവ കവി (അഷ്ടപദി)

മലയാള ഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം
ആലായാൽ തറ വേണം
ആറാട്ടിനാനകൾ എഴുന്നള്ളി ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
ശബരിമലയിൽ തങ്കസൂര്യോദയം സ്വാമിഅയ്യപ്പൻ
കാവേരിത്തീരത്തെ കളമെഴുതും മുറ്റത്തെ കൈക്കുടന്ന നിലാവ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ പൈതൃകം

അവലംബം[തിരുത്തുക]

  1. 1.0 1.1 CAC News Letter (1999-11-15). "A REPORT ON THE RAGANUBHAVA SESSION ON ANANDABHAIRAVI, HELD ON 15TH NOVEMBER, 1999:" (html). CAC. ശേഖരിച്ചത് 2008-10-03. "Anandabhairavi is considered an ancient raga and the existence of folk tunes, marriage, songs and lullabies in the raga are supporting evidences. Strangely enough, the textual tradition points out in unmistakable terms, to the prevalence of this raga from the beginnings of the 17th century AD." 
"http://ml.wikipedia.org/w/index.php?title=ആനന്ദഭൈരവി_(രാഗം)&oldid=1859947" എന്ന താളിൽനിന്നു ശേഖരിച്ചത്