അമൃതവർഷിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amritavarshini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിലെ അറുപത്തിആറാമത്തെ മേളകർത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗമാണ് അമൃതവർഷിണി.(സംസ്കൃതം: अमृतवर्षिणि, തമിഴ്: அம்ருதவர்ஷிணி)

ആരോഹണം : 'സ ഗ മ പ നി സ'

അവരോഹണം : 'സ നി പ മ ഗ സ'

ഈ രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതർ രചിച്ച ആനന്ദാമൃതാകർഷിണി എന്നാരംഭിക്കുന്ന കീർത്തനം വളരെ പ്രസിദ്ധമാണ്. ദീക്ഷിതർ ഒരിക്കൽ ഈ കീർത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=അമൃതവർഷിണി&oldid=3572995" എന്ന താളിൽനിന്ന് ശേഖരിച്ചത്