അബ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒട്ടോമൻ ചരിത്രകാരന്മാരിൽ ചിലർ ഈ പേരിൽ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും പ്രസിദ്ധൻ യൂസുഫ് ആഗായുടെ സെക്രട്ടറിയായിരുന്ന അബ്ദി ആയിരുന്നു. മുഹമ്മദ് IV (1648-87) ന്റെ ഭരണകാലത്തെ പല സംഭവങ്ങളും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.

അബ്ദി എഫെൻദി[തിരുത്തുക]

മഹ്മൂദ് I (1730-54) ന്റെയും മുസ്തഫാ III (1757-74) ന്റെയും സമകാലികനായിരുന്നു അബ്ദി എഫെൻദി. താരീഖ്-എ സുൽത്താൻ മഹ്മൂദ്ഖാൻ എന്ന തന്റെ ചരിത്രഗ്രന്ഥത്തിൽ സമകാലികങ്ങളായ പല വിശദവിവരങ്ങളും ഗ്രന്ഥകാരൻ നൽകുന്നുണ്ട്.

അബ്ദിപാഷ[തിരുത്തുക]

പതിനേഴാം ശറ്റാണ്ടിലെ ചരിത്രകാരനും ഭരണകർത്താവും ആയിരുന്നു അബ്ദിപാഷ. മുഹമ്മദ് IV-ന്റെ കീഴിൽ പ്രധാനപ്പെട്ട പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. ബസ്രാ, ഈജിപ്ത്, റുമേലിയ, ക്രീറ്റ് തുടങ്ങിയ പല പ്രവിശ്യകളിലും ഇദ്ദേഹം ഗവർണർ ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ താരിഖ്-എ വഖാഈ എന്ന ഗ്രന്ഥം 1648 മുതൽ 1682 വരെയുള്ള ഒട്ടോമൻ സാമ്രാജ്യത്തിന്റെ വിപുലമായ ചരിത്രമാണ്. ഈ ഗ്രന്ഥം മുഹമ്മദ് IV-ന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. ആധികാരികമായി ഈ ഗ്രന്ഥത്തിന്റെ നിർമ്മാണത്തിലൂടെ അബ്ദിപാഷ, ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്ന ബഹുമതി നേടി. 1692 മാർച്ചിൽ ക്രീറ്റിലെ ഗവർണറായിരിക്കുമ്പോൾ ഇദ്ദേഹം മരണമടഞ്ഞു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദി&oldid=2280204" എന്ന താളിൽനിന്ന് ശേഖരിച്ചത്