അബിജാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐവറി കോസ്റ്റിന്റെ മുന്‍ തലസ്ഥാനമാണ് അബിജാന്‍. രാജ്യത്തിലെ ഏറ്റവും വലിയ നഗരവും ലോകത്തിലെ ഫ്രെഞ്ച് സംസാരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് അബിജാന്‍. 2006 വരെയുള്ള കണക്കുകള്‍ പ്രകാരം മുന്‍സിപ്പല്‍ പ്രദേശത്തെ ജനസംഖ്യ 5,068,858-ഉം, നഗരപ്രദേശത്തെ മാത്രമായ ജനസംഖ്യ 3,796,677-ഉം ആണ്. ആഫ്രിക്കയുടെ ഒരു സാംസ്കാരിക കേന്ദ്രമായി ഈ നഗരം കണക്കാക്കപ്പെടുന്നു.
1931-ല്‍ ഒരു തുറമുഖം സ്ഥാപിച്ചശേഷം നഗരം വളരെവേഗത്തില്‍ വളര്‍ന്നു. 1933-ല്‍ അന്ന് ഫ്രെഞ്ച് കോളനിയായിരുന്ന ഈ പ്രദേശത്തിന്റെ തലസ്ഥാനവുമായി. 1951-ല്‍ വൃഡി കനാലിന്റെ പണി പൂര്‍ത്തിയായതോടെ ഇത് ഒരു പ്രധാന തുറമുഖ നഗരമായി. 1983-ല്‍ തലസ്ഥാനം യാമസൗക്രൊയിലേക്ക് മാറ്റിയെങ്കിലും സര്‍ക്കാര്‍ കാര്യാലയങ്ങളും വിദേശ എമ്പസികളും ഇപ്പോഴും ഇവിടെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.