അന്ന വോൺഷോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജവഹർലാൽ നെഹ്രുവിന്റെ ഗൃഹത്തിന്റേ ചുമതലക്കാരിയും ജെ. സി. ബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു അന്ന വോൺഷോൾട്ട് .ഡെന്മാർക്കിൽ ജനിച്ച (1882-1972) തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തകയുമായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അന്ന ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1925 ൽ ഭാരതത്തിൽ എത്തിയ അന്ന 1927 ൽ ജെ. സി. ബോസിന്റെ പ്രത്യേക സെക്രട്ടറിയായി 1927 ൽ നിയമിയ്ക്കപ്പെട്ടു. ആനന്ദഭവന്റെ പ്രത്യേക ചുമതലക്കാരിയായും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മൂന്നു പെണ്മക്കളുടെ മേൽനോട്ടവും വഹിച്ച അവർ 1946 ൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനെത്തുടർന്ന് ഡൽഹിയിലേയ്ക്കു താമസം മാറ്റി പ്രധാനമന്ത്രിയുടെ വസതിയുടെ നടത്തിപ്പു ചുമതലയും ഏറ്റെടുക്കുകയുണ്ടായി. നീലഗിരിയിൽ വച്ച് തന്റെ 90 മത്തെ വയസ്സിൽ അവർ അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

  1. മഹച്ചരിത സംഗ്രഹ സാഗരം -I. പുറം 142 /2015 ഡിസം. spcs
"https://ml.wikipedia.org/w/index.php?title=അന്ന_വോൺഷോൾട്ട്&oldid=2721461" എന്ന താളിൽനിന്ന് ശേഖരിച്ചത്