അതിചന്ദ്രസാമീപ്യം
പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് അതിചന്ദ്രസാമീപ്യം(Super Moon) എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു.[1][2] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.
ഉള്ളടക്കം |
1950നും 2050നും മധ്യേയുള്ള അതിചന്ദ്രസാമീപ്യങ്ങൾ [തിരുത്തുക]
1950നും 2050നും മധ്യേയുള്ള അതിചന്ദ്രസാമീപ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു[3][4]
- നവംബർ 10, 1954
- നവംബർ 20, 1972
- ജാനുവരി 8, 1974
- ഫെബ്രുവരി 26, 1975
- ഡിസംബർ 2, 1990
- ജനുവരി 19, 1992
- മാർച്ച് 8, 1993
- ജനുവരി 10, 2005
- ഡിസംബർ 12, 2008
- ജനുവരി 30, 2010
- മാർച്ച് 19, 2011
- മേയ് 6, 2012
- ആഗസ്റ്റ് 14, 2014
- നവംബർ 14, 2016
- ജനുവരി 2, 2018
- ജനുവരി 21, 2023
- നവംബർ 25, 2034
- ജനുവരി 13, 2036
2012 മേയ് 6-ലെ സൂപ്പർ മൂൺ [തിരുത്തുക]
ഈ വർഷത്തെ സൂപ്പർമൂൺ 2012 മേയ് 6 ന് ദൃശ്യമാകും. ഈ ദിവസം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 3,56,955 കിലോമീറ്ററായിരിക്കും. സൂര്യോദയത്തിന് നിമിഷങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കുന്ന ചന്ദ്രൻ അന്നു[5] വൈകുന്നേരം സൂര്യനസ്തമിച്ച് ഒരു മണിക്കൂറിനു ശേഷം അതേ ചക്രവാളത്തിൽ ഉദിക്കും. നവംബർ 28 നായിരിക്കും ഭൂമിയിൽ നിന്നും ചന്ദ്രൻ ഏറ്റവും അകലത്തിലെത്തുന്നത്. 4,06,349 കിലോമീറ്ററായിരിക്കും അന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഈ ദിവസത്തേക്കാൾ 11 ശതമാനം വലിപ്പമുള്ള ചന്ദ്രനെയായിരിക്കും ഞായറാഴ്ച കാണാൻ കഴിയുക.[6]
മറ്റ് പ്രഭാവങ്ങൾ [തിരുത്തുക]
അതിചന്ദ്രസാമീപ്യസമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. [7] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.
അവലംബം [തിരുത്തുക]
- ↑ Plait, Phil. "No, the “supermoon” didn’t cause the Japanese earthquake". Discover Magazine. ശേഖരിച്ചത് 14 March 2011; published March 11, 2011.
- ↑ Hawley, John. "Appearance of the Moon Size". Ask a Scientist. Newton. ശേഖരിച്ചത് 14 March 2011; no publication date.
- ↑ Nolle, Richard. "20th Century SuperMoon Alignments". Astropro. ശേഖരിച്ചത് 14 March 2011; no publication date.
- ↑ Nolle, Richard. "21st Century SuperMoon Alignments". Astropro. ശേഖരിച്ചത് 14 March 2011; no publication date.
- ↑ http://www.madhyamam.com/news/166899/120506
- ↑ http://www.mathrubhumi.com/online/malayalam/news/story/1587996/2012-05-06/india
- ↑ Plait, Phil. "Tides, the Earth, the Moon, and why our days are getting longer". Bad Astronomy. ശേഖരിച്ചത് 14 March 2011; published 2008; modified March 5, 2011.
|
||||||||||||||||||||||||||