അഡ ലവ്‌ലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി)
അഡ ലവ്‌ലേസ്
അഡ ലവ്‌ലേസ്
ജനനം ഡിസംബര്‍ 10 1815 (1815-12-10)
Piccadilly Terrace, London, England
മരണം നവംബര്‍ 27 1852 (aged 36)
6 Great Cumberland Place, Marylebone, London, England

പ്രശസ്ത കവി ലോര്‍ഡ് ബൈറന്റെ പുത്രിയായി 1815 ഡിസംബര്‍ 10-നു ജനിച്ച അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) എന്ന ലേഡി അഡ (ജനനം:1815 മരണം:1851 ) കമ്പ്യൂട്ടറിന്‍റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള വനിതയാണ്. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താന്‍ സഹായിക്കുകയും, ചാള്‍സ് ബാബേജിന്‌ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ അനാലിറ്റിക്കല്‍ എഞ്ചിന്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രമിച്ചതും ബാബേജിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓര്മ്മക്കായി നാമകരണം ചെയ്തതാണ്‌. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്.

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%A1_%E0%B4%B2%E0%B4%B5%E0%B5%8D%E2%80%8C%E0%B4%B2%E0%B5%87%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം