അക്യുപങ്ചർ
| അക്യുപങ്ചർ | |
|---|---|
| Intervention | |
രോഗിയുടെ ത്വക്കിൽ സൂചി കയറ്റുന്നു. |
|
| ICD-10-PCS | 8E0H30Z |
| ICD-9: | 99.91-99.92 |
| MeSH | D015670 |
| OPS-301 code: | 8-975.2 |
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (ഒക്ടോബർ 2010) |
അക്യുപങ്ചർ എന്ന വാക്കിൻറെ അർത്ഥം, നീളമുള്ള സൂചി കൊണ്ടുള്ള കുത്തൽ എന്നാണ്. ഇത്തരത്തിലുള്ള സൂചികൾ ഉപയോഗിച്ച് ദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി പലവിധ രോഗങ്ങൾക്കും ചികിത്സ നൽകുന്ന രീതിയാണ് ഈ പേരിലറിയപ്പെടുന്നത്.
അക്യുപങ്ചർ ചികിത്സ പഴയകാലത്തെ ഒരു പൗരസ്ത്യ ചികിത്സാ രീതിയാണ്. മുഖ്യമായും ഇത് ചൈനയിലാണ് ഉപയോഗിച്ച് വന്നിരുന്നത്. ചൈനയിൽ ഇന്നും അക്യുപങ്ചർ ചികിത്സ ഒരു അംഗീകൃത ആരോഗ്യപരിചരണക്രമമാണ്. ഈ ചികിത്സാരീതി പുരാതനകാലത്ത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വന്നുവോ, അതോ ഇവിടെ നിന്നും ചൈനയിലേക്കു പോയോ എന്നു അസന്ദിഗ്ദ്ധമായി പറയുന്നതിനു വേണ്ട തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇതു പറയാൻ കാരണം ഇന്നു നാം ചൈനീസ് അക്യുപങ്ചർ എന്നു കരുതുന്ന ചികിത്സാരീതിയോട് വളരെയേറെ സാമ്യമുള്ള ഒരു സമ്പ്രദായം സിദ്ധവൈദ്യത്തിൻറെ ഭാഗമായി തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഇങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായത്തെയും, ദേഹത്തിലെ വിവിധ മെരീഡിയനുകളേയും മറ്റും ചിത്രങ്ങളോടു കൂടി പ്രതിപാദിക്കുന്ന പ്രാചീനഗ്രന്ഥങ്ങൾ തഞ്ചാവൂരിലെ രാജാ സർഫോജി മ്യൂസിയത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയിൽ ദേഹത്തിൻറെ വിവിധ ഭാഗങ്ങളായി നാഡികൾ സഞ്ചരിക്കുന്ന മെരീഡിയനുകൾ വിവരിക്കുന്നുണ്ട്. ഇതിനു പിങ്ങ്ള, സുഷുമ്‌ന മുതലായ പാതഞലീയോഗസൂത്രത്തിലെ യോഗാസന സ്ഥാനങ്ങളുമായി ചേർച്ചയുണ്ട് എന്നുള്ളത് ഇത്തരുണത്തിൽ സ്മരണീയമാണ്. ഏതായാലും ഇത്തരം നിർദ്ദിഷ്ടസ്ഥാനങ്ങളിൽ പ്രത്യേകതരത്തിലുള്ള സൂചികൾ കുത്തിയിറക്കി കുറെ നേരം വെച്ചുകൊണ്ടിരുന്നാൽ പല രോഗങ്ങൾകും ശമനം ലഭിക്കുമെന്നാണ് അക്യുപങ്ചർ സിദ്ധാന്തം.