അക്കരക്കാഴ്ചകൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്കരക്കാഴ്ച്ചകൾ | |
|---|---|
| ഫോർമാറ്റ് | Sitcom |
| സൃഷ്ടിച്ചത് | അബി വർഗ്ഗീസ് അജയൻ വേണുഗോപാലൻ |
| അഭിനേതാക്കൾ | ജോസ് വലിയകല്ലുങ്കൽ സജിനി സക്കറിയ ജേക്കബ് ഗ്രിഗറി |
| രാജ്യം | |
| പ്രൊഡക്ഷൻ | |
| Location(s) | ന്യൂ ജെഴ്സി |
| ബ്രോഡ്കാസ്റ്റ് | |
| ഒറിജിനൽ ചാനൽ | കൈരളി ടി.വി. |
| Picture format | NTSC (480i) |
| Audio format | Stereo |
| കാലയളവ് | February 15, 2008 |
അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരമ്പരയാണ് അക്കരക്കാഴ്ച്ചകൾ.[1][2]. അമേരിക്കൻ മലയാളികൾക്കിടയിൽ വളരെയധികം പ്രചാരം ഈ പരമ്പര നേടിയിരുന്നു. 50 എപ്പിസോഡുകളുടെ ആദ്യ സീസണിന്റെ സംപ്രേക്ഷണം കഴിഞ്ഞ ഈ പ്രോഗ്രാം താത്കാലിമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.
ഉള്ളടക്കം |
[തിരുത്തുക] ലൊക്കേഷൻ
- ന്യൂ ജെഴ്സിയിലുള്ള എങ്കിള്വുഡ്. ജോർജ്ജ് തേക്കിന്മൂട്ടിലിന്റെ ഗൃഹം. (സംവിധായകൻ അബി വർഗീസിന്റെ യഥാർത്ഥഗൃഹം)
- ന്യൂ ജെഴ്സിയിലുള്ള നോർത്ത് ബ്രുസ്‌വിക് ടൗൺഷിപ്പ്. മഹിയുടേയും ബേബിക്കുട്ടന്റേയും ഗൃഹം. (തിരക്കഥാകൃത്ത് അജയൻ വേണുഗോപാലന്റെ യഥാർത്ഥ ഗൃഹം)
[തിരുത്തുക] പ്രേക്ഷകർ
ഈ പരമ്പരയ്ക്ക് 80,000 പ്രേക്ഷകർ ഉണ്ടെന്നാണ് കണക്ക്.
[തിരുത്തുക] ഡി.വി.ഡി
കേരള അസോസിയേഷൻ ഓഫ് ന്യൂ ജെഴ്സിയുടെ (KANJ) 2008-ലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഈ പരമ്പരയുടെ ഒരു ഡി.വി.ഡി പുറത്തിറക്കുകയുണ്ടായി.
[തിരുത്തുക] കഥാപാത്രങ്ങൾ
| കഥാപാത്രം | അഭിനേതാവ് | വിവരണം |
|---|---|---|
| ജോർജ്ജ് തേക്കിന്മൂട്ടിൽ | ജോസ്‌കുട്ടി വലിയകല്ലുങ്കൽ | ഇൻഷുറൻസ് ഏജന്റ് |
| റിൻസി | സജിനി സക്കറിയ | ജോർജ്ജിന്റെ ഭാര്യ. തൊഴിൽ: നഴ്‌സ്. |
| ഗ്രിഗറി a.k.a ഗിരിഗിരി | ജേക്കബ് ഗ്രിഗറി | ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി |
| അപ്പച്ചൻ | പൗലോസ് പാലാട്ടി | ജോർജ്ജിന്റെ അപ്പച്ചൻ |
| മഹി | ഹരി ദേവ് | ഒരു ആൺ നഴ്‌സ് |
| ബേബിക്കുട്ടൻ | സഞ്ജീവ് നായർ | ഒരു ആൺ നഴ്‌സ് |
| മാറ്റ് a.k.a. മത്തായിക്കുഞ്ഞ് | ലിറ്റോ ജോസഫ് | ജോർജ്ജിന്റെ മകൻ |
| ചക്കിമോൾ | പ്രിയ ജോസഫ് | ജോർജ്ജിന്റെ മകൾ |
| ബൈജു | ജിയോ തോമസ് | സോഫ്റ്റ്വേർ എഞ്ചിനിയർ |
| കൃഷ്ണൻകുട്ടി a.k.a. കൃഷ് | ജയൻ മാത്യു | സോഫ്റ്റ്വേർ എഞ്ചിനിയർ |
| ഷൈനി | ഷൈൻ റോയ് | റിൻസിയുടെ സുഹൃത്ത് |
| ജേക്കബ് എബ്രാന്തിരി | സജി സെബാസ്റ്റ്യൻ | ഷൈനിയുടെ ഭർത്താവ്. തൊഴിൽ: സയന്റിസ്റ്റ്. |
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ http://www.hindu.com/fr/2008/08/29/stories/2008082950340300.htm
- ↑ http://nri.mathrubhumi.com/story.php?id=22529&cat=21&sub=137