അക്കരക്കാഴ്ചകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akkara Kazhchakal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കരക്കാഴ്ച്ചകൾ
സൃഷ്ടിച്ചത്അബി വർഗ്ഗീസ്
അജയൻ വേണുഗോപാലൻ
അഭിനേതാക്കൾജോസ് വലിയകല്ലുങ്കൽ
സജിനി സക്കറിയ
ജേക്കബ് ഗ്രിഗറി
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)ന്യൂ ജെഴ്സി
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്കൈരളി ടി.വി.
Picture formatNTSC (480i)
Audio formatStereo
ഒറിജിനൽ റിലീസ്February 15, 2008

അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ഹാസ്യ പരമ്പരയാണ് അക്കരക്കാഴ്ച്ചകൾ.[1][2]. ലൊകമെംബാടുമുള്ള മലയാളികൾക്കിടയിൽ  വളരെയധികം പ്രചാരം ഈ പരമ്പര നേടിയിരുന്നു. 50 എപ്പിസോഡുകളുടെ ആദ്യ സീസണിന്റെ സം‌പ്രേക്ഷണം 2010 ഇൽ  കഴിഞ്ഞ ഈ പ്രോഗ്രാം താത്കാലിമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

ലൊക്കേഷൻ[തിരുത്തുക]

  • ന്യൂ ജെഴ്സിയിലുള്ള എങ്കിള്വുഡ്. ജോർജ്ജ് തേക്കിന്മൂട്ടിലിന്റെ ഗൃഹം. (സം‌വിധായകൻ അബി വർഗീസിന്റെ യഥാർത്ഥഗൃഹം)
  • ന്യൂ ജെഴ്സിയിലുള്ള നോർത്ത് ബ്രുസ്‌വിക് ടൗൺഷിപ്പ്. മഹിയുടേയും ബേബിക്കുട്ടന്റേയും ഗൃഹം. (തിരക്കഥാകൃത്ത് അജയൻ വേണുഗോപാലന്റെ യഥാർത്ഥ ഗൃഹം)

പ്രേക്ഷകർ[തിരുത്തുക]

ഈ പരമ്പരയ്ക്ക് 80,000 പ്രേക്ഷകർ ഉണ്ടെന്നാണ് കണക്ക്.കൈരളി ചാനലിൽ 2008 മുതൽ 2010 വരെ ഇത് പ്രദർശിപ്പിച്ചു. അതിനോടൊപ്പം യുട്യൂബിൽ ഈ സീരിയലിന്റെ 50 എപ്പിസൊഡും ലഭ്യമാണു..അക്കരെകാഴ്ചകൾ ഔദ്യോഗിക യുട്യൂബ് ചാനൽ കണക്ക് പ്രകാരം 62814960 വ്യൂസ് ആണു. ഓൺലൈൻ ദൃശ്യമാധ്യമ പ്രേക്ഷകർക്കിടയിൽ ഈ സീരിയലിനു വൻ പ്രചാരം ലഭിക്കുന്നുണ്ട്..

ഡി.വി.ഡി[തിരുത്തുക]

കേരള അസോസിയേഷൻ ഓഫ് ന്യൂ ജെഴ്സിയുടെ (KANJ) 2008-ലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഈ പരമ്പരയുടെ ഒരു ഡി.വി.ഡി പുറത്തിറക്കുകയുണ്ടായി.

കഥാപാത്രങ്ങൾ[തിരുത്തുക]

കഥാപാത്രം അഭിനേതാവ് വിവരണം
ജോർജ്ജ് തേക്കിന്മൂട്ടിൽ ജോസ്‌കുട്ടി വലിയകല്ലുങ്കൽ ഇൻഷുറൻസ് ഏജന്റ്
റിൻസി സജിനി സക്കറിയ ജോർജ്ജിന്റെ ഭാര്യ. തൊഴിൽ: നഴ്‌സ്.
ഗ്രിഗറി a.k.a ഗിരിഗിരി ജേക്കബ് ഗ്രിഗറി ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി
അപ്പച്ചൻ പൗലോസ് പാലാട്ടി ജോർജ്ജിന്റെ അപ്പച്ചൻ
മഹി ഹരി ദേവ് ഒരു ആൺ നഴ്‌സ്
ബേബിക്കുട്ടൻ സഞ്ജീവ് നായർ ഒരു ആൺ നഴ്‌സ്
മാറ്റ് a.k.a. മത്തായിക്കുഞ്ഞ് ലിറ്റോ ജോസഫ് ജോർജ്ജിന്റെ മകൻ
ചക്കിമോൾ പ്രിയ ജോസഫ് ജോർജ്ജിന്റെ മകൾ
ബൈജു ജിയോ തോമസ് സോഫ്റ്റ്‌വേർ എഞ്ചിനിയർ
കൃഷ്ണൻകുട്ടി a.k.a. കൃഷ് ജയൻ മാത്യു സോഫ്റ്റ്‌വേർ എഞ്ചിനിയർ
ഷൈനി ഷൈൻ റോയ് റിൻസിയുടെ സുഹൃത്ത്
ജേക്കബ് എബ്രാന്തിരി സജി സെബാസ്റ്റ്യൻ ഷൈനിയുടെ ഭർത്താവ്. തൊഴിൽ: സയന്റിസ്റ്റ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-02. Retrieved 2009-09-28. Archived 2008-09-02 at the Wayback Machine.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-23. Retrieved 2009-09-28. Archived 2008-12-23 at the Wayback Machine.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കരക്കാഴ്ചകൾ&oldid=3776154" എന്ന താളിൽനിന്ന് ശേഖരിച്ചത്