ആകാശഗംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Milky Way എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ഷീരപഥം
Milky Way IR Spitzer.jpg

False-color infrared image of the Milky Way's
core. Many of the stars in this image
cannot be seen in visible light
because they are blocked by dust lanes.

Observation data: J2000 epoch
Constellation: (Sagittarius)
Right ascension: 17h 45m 40.04s
Declination: −29° 00′ 28.1″
Redshift:
Distance: 2.48 kly
(7.6 kpc)[1]
Type: Sbc[2]
Apparent dimensions (V): 360°
Apparent magnitude (V): −20.9[3]
Notable features:
Other designations
 
See also: Galaxy, List of galaxies

സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല്‌ കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

വലിപ്പം [തിരുത്തുക]

തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഘടന [തിരുത്തുക]

ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെകൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല്‌ കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5.8×1011 സൗരഭാരങ്ങളാണ്‌ എന്ന് അനുമാനിക്കുന്നു. ഈ ഭാരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്‌.

ക്ഷീരപഥ കേന്ദ്രം [തിരുത്തുക]

സൂര്യനിൽനിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. മുൻകാലങ്ങളിൽ ഇത് 35,000 പ്രകാശ വർഷങ്ങൾ എന്നായിരുന്നു കണക്കാക്കിയിരുന്നത്.

മധ്യത്തിൽ വളരെ ഉയർന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ സഗിറ്റാറിയസ് A*), ഇത് ഒരു അതിഭീമാകാരനായ തമോഗർത്തമാണെന്നാണ്‌ പരക്കെയുള്ള വിധഗ്ദാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോഗർത്തമുണ്ടാകും എന്നാണ്‌ വിശ്വാസം.

ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈർഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി "5 കി.പാർസെക്ക്" എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു, ഉയർന്ന തോതിലുള്ള നക്ഷത്രരൂപവത്കരണം ഇവിടെ നടക്കുന്നുണ്ട്. ആൻഡ്രോമീഡ പോലുള്ള മറ്റുള്ള താരപഥങ്ങളിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രത്യേകതയും ഇത് തന്നെയായിരിക്കും.

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Milky Way Galaxy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം [തിരുത്തുക]

  1. SINFONI in the Galactic Center: young stars and IR flares in the central light month. http://arxiv.org/abs/astro-ph/0502129.
  2. Ortwin, Gerhard (2002). "Mass distribution in our Galaxy". Space Science Reviews 100 (1/4): 129–138. http://adsabs.harvard.edu/abs/2002astro.ph..3110G. ശേഖരിച്ചത് 2007-03-14.
  3. Forbes, D. A.; Masters, K. L.; Minniti, D.; Barmby, P. (2000). "The elliptical galaxy formerly known as the Local Group: merging the globular cluster systems". Astronomy and Astrophysics 358: 471–480. http://adsabs.harvard.edu/abs/1998RPPh...61...77K. ശേഖരിച്ചത് 2007-05-09.

"http://ml.wikipedia.org/w/index.php?title=ആകാശഗംഗ&oldid=1712189" എന്ന താളിൽനിന്നു ശേഖരിച്ചത്