കുഴൂര്‍ വിത്സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Kuzhoor Vilson എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഴൂര്‍ വിത്സണ്‍
Kuzhoor wilson.jpg
കുഴൂര്‍ വിത്സണ്‍
ജനനം 10 സെപ്റ്റംബര്‍ 1975 (1975-09-10) (പ്രായം 34)
കുഴൂര്‍, തൃശ്ശൂര്‍, കേരളം
തൊഴില്‍ കവി, വാര്‍ത്താ അവതാരകന്‍
ദേശീയത Flag of India.svg ഇന്ത്യ
പ്രധാനപ്പെട്ട കൃതികള്‍ ഉറക്കം ഒരു കന്യാസ്ത്രി

മലയാളത്തിലെ യുവകവിയും മാധ്യമപ്രവര്‍ത്തകനുമാണ് കുഴൂര്‍ വില്‍‌സണ്‍ . ആനുകാലികങ്ങളിലും ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. "ഉറക്കം ഒരു കന്യാസ്ത്രീ" (ഖനി ബുക്സ്), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), "വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക്‌ എന്നിവയാണു ക്യതികള്‍.

മുല്ലക്കാട്ട്‌ പറമ്പില് ‍ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില് ‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍ എരവത്തൂര്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കല്‍, എസ്‌.സി.എംസ്‌ കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്‌, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്താ അവതാരകന്‍. ദുബായി പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്. ഷാര്‍ജ ഔര്‍ ഓണ്‍ സ്ക്കൂളിലെ ഇംഗ്ലീഷ്‌ അധ്യാപികയായ മേരി മാത്യുവാണു ഭാര്യ. മകള്‍ ആഗ്നസ് അന്ന.

[തിരുത്തുക] പുരസ്കാരങ്ങള്‍

  • കവിതക്കുള്ള എന്‍.എം. വിയ്യോത്ത്‌ സ്മാരക പുരസ്ക്കാരം (2003)[1]
  • അറേബ്യ സാഹിത്യ പുരസ്ക്കാരം (2004)[അവലംബം ആവശ്യമാണ്]
  • 2008 ലെ മികച്ച വാര്‍ത്താ അവതാരകനുള്ള സഹ്യദയ പടിയത്ത് അവാര്‍ഡ്[അവലംബം ആവശ്യമാണ്]

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം

  1. http://www.e-poets.net/newswire/news-2004-10.shtml
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം