IEEE 802

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

IEEE 802 എന്നത് IEEE ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനീയേഴ്‌സ്) കുടുംബത്തിലെ ഒരു സ്റ്റാൻഡേർഡ് ആണ്. ഇത് പ്രധാനമായും ലോക്കൽ ഏരിയ നെറ്റ് വർക്കുകളെയും മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്കുകളേയും ആണ് വിവരിക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ IEEE 802 എന്നത് വ്യത്യസ്തമായ അല്ലെങ്കിൽ പല വലിപ്പത്തിലുള്ള ഡാറ്റ പാക്കറ്റുകളെ പറ്റി മാത്രം പറയുന്നു. സെൽ അടിസ്ഥാനമായ നെറ്റ്വർക്കുകളിലേക്ക് ഡാറ്റാ ചെറിയ കൃത്യമായ വലിപ്പത്തിലുള്ള ‘സെൽ’ എന്നു വിളിക്കുന്ന യൂണിറ്റുകളായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പക്ഷേ ഐസോക്രോണസ് നെറ്റ്വർക്കുകളിൽ ഡാറ്റാ കൃത്യമായ ഒക്റ്റെറ്റുകളുടെ ഒരു ഒഴുക്കാണ്. ഈ ഒഴുക്ക് പ്രത്യേക സമയ പരിധികളിൽ ആണ്. ഇത് IEEE 802 സ്റ്റാർഡേർഡിന്റെ പരിധിക്ക് പുറത്താണ്.

802 എന്ന നമ്പർ വെറും അടുത്ത ഒരു ലഭ്യമായ നമ്പർ മാത്രമായിരുന്നു. അതിനെ പ്രത്യേകിച്ച് വേറെ മാനദണ്ഡങ്ങൾ ഒന്നും ഇല്ല. ചിലർ ഇതിനെ IEEE 802 ന്റെ ആദ്യ സമ്മേളനം നടന്ന സമയവുമായി ചേർത്തു പറയാറുണ്ട്- ഫെബ്രുവരി 1980. IEEE 802 പ്രദിപാധിക്കുന്ന പ്രോട്ടോക്കോളുകളും സർവീസുകളും OSI നെറ്റ്വർക്കിങ് മാതൃകയുടെ താഴത്തെ രണ്ട് പാളികളെ കുറിച്ചുള്ളതാണ് (ഡാറ്റാ ലിങ്ക് പാളിയും ഭൗതിക പാളിയും). ചുരുക്കി പറഞ്ഞാൽ IEEE 802 OSI ഡാറ്റാ ലിങ്ക് പാളിയെ ലോജിക്കൽ ലിങ്ക് കൺ‌ട്രോൾ എന്നും മീഡിയ ആക്സസ്സ് കൺ‌ട്രോൾ എന്നും രണ്ടൂ പാളികളായി തരം തിരിക്കുന്നു. ഈ പറയുന്ന പാളികൾ താഴെ പറയുന്നതു പോലെ തിരിക്കാം.

  • ഡാറ്റാ ലിങ്ക് പാളി
    • ലോജിക്കല് ലിങ്ക് കൺ‌ട്രോൾ
    • മീഡിയ ആക്സസ്സ് കൺ‌ട്രോൾ
  • ഭൗതിക പാളി

IEEE 802 കുടുംബത്തിലെ എല്ലാ സ്റ്റാൻഡേർഡുകളേയും സംരക്ഷിക്കുന്നത് LAN/MAN സ്റ്റാൻഡേർഡ് കമ്മിറ്റിയാണ്. (LMSC). ഇതിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഇതർനെറ്റ് കുടുംബത്തിലാണ്. കൂടാതെ ടൊക്കൺ റിംഗ്, ബ്രിഡ്ജിംഗ്, വെർച്വൽ ലാൻഎന്നിവ സ്വതന്ത്രമായ കൂട്ടങ്ങളാണ്.

IEEE 802 ന്റെ പ്രവർത്തിക്കുന്ന കൂട്ടങ്ങൽ താഴെ പറയുന്നവയാണ്.

  • IEEE 802.1 Higher layer LAN protocols
  • IEEE 802.2 Logical link control
  • IEEE 802.3 Ethernet
  • IEEE 802.4 Token bus (disbanded)
  • IEEE 802.5 Token Ring
  • IEEE 802.6 Metropolitan Area Networks (disbanded)
  • IEEE 802.7 Broadband LAN using Coaxial Cable (disbanded)
  • IEEE 802.8 Fiber Optic TAG (disbanded)
  • IEEE 802.9 Integrated Services LAN (disbanded)
  • IEEE 802.10 Interoperable LAN Security (disbanded)
  • IEEE 802.11 Wireless LAN (Wi-Fi certification)
  • IEEE 802.12 demand priority
  • IEEE 802.13 (not used)
  • IEEE 802.14 Cable modems (disbanded)
  • IEEE 802.15 Wireless PAN
    • IEEE 802.15.1 (Bluetooth certification)
    • IEEE 802.15.4 (ZigBee certification)
  • IEEE 802.16 Broadband Wireless Access (WiMAX certification)
    • IEEE 802.16e (Mobile) Broadband Wireless Access
  • IEEE 802.17 Resilient packet ring
  • IEEE 802.18 Radio Regulatory TAG
  • IEEE 802.19 Coexistence TAG
  • IEEE 802.20 Mobile Broadband Wireless Access
  • IEEE 802.21 Media Independent Handoff
  • IEEE 802.22 Wireless Regional Area Network

അവലംബം[തിരുത്തുക]

  • IEEE Std 802-1990: IEEE Standards for Local and Metropolitan Networks: Overview and Architecture New York:1990

ഇതര ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=IEEE_802&oldid=2378383" എന്ന താളിൽനിന്ന് ശേഖരിച്ചത്