ഹെലിക്കോണിയ
| ഹെലിക്കോണിയ | |
|---|---|
| ഹെലിക്കോണിയ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Monocots |
| നിര: | Zingiberales |
| കുടുംബം: | Heliconiaceae |
| ജനുസ്സ്: | Heliconia L. |
| Species | |
|
100-200, see text |
|
ഒരു വിദേശയിനം അലങ്കാര സസ്യമാണ് ഹെലിക്കോണിയ (ആംഗലേയം:Heliconia). ഇത് പുഷ്പാലങ്കാരങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ പ്രാദേശികമായി ഇതിനെ പൂവാഴ എന്നും അറിയപ്പെടുന്നു.
[തിരുത്തുക] ഘടന
ഏകദേശം 1-2 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. ഇതിന്റെ തണ്ടുകൾ വാഴപ്പോളയുടെ രൂപത്തിലാണുള്ളത്. തണ്ടുകൾ പച്ച നിറത്തിലുള്ളതും പോളകൾ കൊണ്ട് മൂടിയതുമായിരിക്കും. പോളകളൂടെ അഗ്രഭാഗത്തായി ഒറ്റയില കാണപ്പെടുന്നു. ഇലകൾക്കും വാഴയിലയുടെ ആകൃതിയാണുള്ളത്. ചില ജനുസ്സുകളിൽ വാഴയുടെ കൂമ്പ് പോലെ പൂങ്കുലയും വളഞ്ഞ താഴേക്കാണ് കാണപ്പെടുന്നത്. അതിനാലായിരിക്കണം ഇതിനെ പൂവാഴ എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് കരുതുന്നു.. പൂക്കൾക്ക് സാധാരണയായി ചുവപ്പ് നിറവും അരികുകളിൽ പച്ച നിറം ചേർന്ന മഞ്ഞ നിറവും മായിരിക്കും. അത് സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു.
[തിരുത്തുക] പുറംകണ്ണികൾ
- [1] Images for Heliconia
- കൊടുങ്ങല്ലൂരിലെ ചന്ദ്രോദയം
- http://www.orchidsasia.com/heliconias.htm