ഹലസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാൽ‌ഷി
ഹലസി (പലാശിക)
Bhuvaraha Narasimha temple at Halasi
Map of India showing location of Karnataka
Location of ഹാൽ‌ഷി
ഹാൽ‌ഷി
Location of ഹാൽ‌ഷി
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) ബേൽ‌ഗാവ്
ഏറ്റവും അടുത്ത നഗരം ബേൽ‌ഗാവ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

649 m (2,129 ft)

Coordinates: 15°38′N 74°31′E / 15.63°N 74.52°E / 15.63; 74.52

വടക്കേ കർണാടകയിലെ ബേൽഗാവ് ജില്ലയിലെ ഖനാപ്പൂർ താലൂക്കിൽ പെടുന്ന ഒരു പട്ടണമാണ് ഹാൽ‌ഷി എന്നും ഹാത്സി എന്നും പറയപ്പെടുന്ന ഹലസി. ഖനാപൂരിൽ നിന്നും 14 കി.മീ ദൂരത്തിലും, കിട്ടൂർ പട്ടണത്തിൽ നിന്നും 25 കി.മീ ദൂരത്തിലും ഹലസി സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ[തിരുത്തുക]

ഹലസി, കദംബരാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറൻ ചുരങ്ങൾ പിൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹലസി പച്ചപ്പു നിറഞ്ഞ മനോഹരമായ അന്തരീക്ഷമുള്ള സ്ഥലമാണ്. വളരെ വലിയ ഒരു അമ്പലമായ ഭുവരഷ നരസിംഹ അമ്പലം ഇവിടെ സ്ഥിതി ചെയ്യുന്നു.[1] ഈ അമ്പലത്തിൽ ഹിന്ദു ദൈവ അവതാരങ്ങളായ വരാഹം, നരസിംഹം, നാരായണൻ, സൂര്യൻ എന്നിവരുടെ വൻ ചിത്രങ്ങൾ സ്ഥിതി ചെയ്യുന്നു. കൂടാതെ ഇവിടെ ഒരു വലിയ കോട്ടയും സ്ഥിതി ചെയ്യുന്നു. ഇതിൽ ഗോകർണ്ണേശ്വര, കപിലേശ്വര, സ്വർണ്ണേശ്വര, ഹടകേശ്വര എന്നീ അമ്പലങ്ങൾ സ്ഥിതി ചെയ്യുന്നു.

വിനോദ സഞ്ചാരം[തിരുത്തുക]

ഇവിടുത്തെ ചരിത്ര സ്മാരകങ്ങൾ പുരാവസ്തു ഗവേഷവകുപ്പിന്റെ കീഴിലാണ്. ഇവിടുത്തെ ചരിത്ര സ്മാ‍രകങ്ങളും, അമ്പലങ്ങളും ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.

അവലംബം[തിരുത്തുക]

  1. "Kadamba glory". ശേഖരിച്ചത്: 2008-09-03. 
"http://ml.wikipedia.org/w/index.php?title=ഹലസി&oldid=1688074" എന്ന താളിൽനിന്നു ശേഖരിച്ചത്