സ്വർണ്ണത്തവള
| സ്വർണ്ണ തവള | |
|---|---|
| Male golden toad | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Bufonidae |
| ജനുസ്സ്: | Bufo |
| വർഗ്ഗം: | B. periglenes |
| ശാസ്ത്രീയ നാമം | |
| Bufo periglenes Savage, 1966 |
|
| പര്യായങ്ങൾ | |
|
Cranopsis periglenes Frost et al., 2006 |
|
വംശനാശം സംഭവിച്ച ഒരു ജീവിയാണ് സ്വർണ്ണ തവള.[2] 1966-ലാണ് ആദ്യമായി ഈ ജീവിയെ കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് കണ്ടെത്തിയത്. അക്കാലത്ത് മുപ്പതിനായിരത്തോളം സുവർണ തവളകൾ ആ കാട്ടിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവ കോസ്റ്റാറിക്കയിലെ റിസർവ ബയോളോജിക്ക മോണ്ടിവേഡേ (Reserva Biológica Monteverde) സംരക്ഷിതവനത്തിൽ 1,500 മുതൽ 1,620 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വസിച്ചിരുന്നു. 1989-ലാണ് ഈ വംശത്തിൽപ്പെട്ട അവസാന തവളയെ കണ്ടതായി രേഖപ്പെടുത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ വനത്തിലെ ഈർപ്പം കുറവ്, ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗമായ ചൈറ്റ്രിഡിയോമൈകോസിസ് (Chytridiomycosis), വായുമലിനീകരണം എന്നിവ ഇവയുടെ വംശനാശത്തിലേക്ക് വഴിതെളിച്ചതായി കരുതപ്പെടുന്നു. 1987-88 ൽ സംഭവിച്ച എൽനിനോ എന്ന പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടുകയും ചെയ്തു. 2008-ലാണ് ഐ.യു.സി.എൻ. ഇവയെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.[2]
അവലംബം[തിരുത്തുക]
- ↑ Alan Pounds, Jay Savage, Federico Bolaños 2008. Incilius periglenes. In: IUCN 2008. 2008 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 03 February 2009.
- ↑ 2.0 2.1 http://www.iucnredlist.org/apps/redlist/details/3172/0