സ്റ്റിഫേൻ ഹെസ്സൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റിഫേൻ ഹെസ്സൽ
Stéphane Hessel
സ്റ്റിഫേൻ ഹെസ്സൽ 2010 ലെ റാലിക്കിടെ
ജനനം സ്റ്റിഫേൻ ഫ്രഡറിക് ഹെസ്സൽ
1917 ഒക്ടോബർ 20(1917-10-20)
ബെർലിൻ, ജർമ്മനി
മരണം 2013 ഫെബ്രുവരി 27(2013-02-27) (പ്രായം 95)
ഭവനം പീരീസ്, ഫ്രാൻസ്
പൗരത്വം ഫ്രഞ്ച്
തൊഴിൽ നയതന്ത്രജ്ഞൻ, അംബാസഡർ
സജീവം 1946-2013
പ്രശസ്തി മനുഷ്യാവകാശ പ്രവർത്തകൻ
ശ്രദ്ധേയ കൃതി(കൾ) /പ്രവർത്തന(ങ്ങൾ) 'ടൈം ഓഫ് ഔട്ട് റേജ്'
ജീവിത പങ്കാളി(കൾ) Christiane Hessel-Chabry
മാതാപിതാക്കൾ Helen Grund Hessel
Franz Hessel
പുരസ്കാരങ്ങൾ Légion d'honneur
Ordre du Mérite
North-South Prize
UNESCO/Bilbao Prize

ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും നയതന്ത്രവിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റിഫേൻ ഹെസ്സൽ(20 ഒക്ടോബർ 1917 - 27 ഫെബ്രുവരി 2013). അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു[1] .

ജീവിതരേഖ[തിരുത്തുക]

1917-ൽ ജർമനിയിൽ ജനിച്ച ഹെസ്സൽ ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. ഹിറ്റ്ലറുടെ രഹസ്യപൊലീസായ ഗെസ്റ്റപ്പോ പിടിയിലായ അദ്ദേഹം വിവിധ നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിൽ കഴിഞ്ഞു. ഫ്രാൻസിൽ നിന്ന് അദ്ദേഹം നാസി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഇസ്രയേലിന്റെ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് അനധികൃത കുടിയേറ്റക്കാരുടെ പോരാട്ടത്തിൽ പങ്കാളിയായി.

ടൈം ഓഫ് ഔട്ട് റേജ്'[തിരുത്തുക]

ഹെസ്സെൽ 2010ൽ രചിച്ച "ടൈം ഫോർ ഔട്ട്റേജ് എന്ന ലഘുലേഖയാണ്" വാൾസ്ട്രീറ്റ് പ്രക്ഷോഭത്തിന് പ്രേരണയായത് എന്നു കരുതപ്പെടുന്നു.[2] രണ്ടാം ലോകയുദ്ധകാലത്ത് ജനറൽ ചാൾസ് ഡിഗോളിന്റെ നേതൃത്വത്തിൽ അനീതിക്കെതിരെ ഫ്രാൻസിലുണ്ടായ പ്രക്ഷോഭം പോലെ വർത്തമാനകാലത്തും പ്രക്ഷോഭം ആവശ്യമാണെന്നാണ് "ടൈം ഫോർ ഔട്ട്റേജിൽ" അദ്ദേഹം വാദിക്കുന്നത്. 35 രാജ്യങ്ങളിലായി ഈ ലഘുലേഖയുടെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു[3] . അനധികൃത കുടിയേറ്റക്കാരോടും പരിസ്ഥിതിയോടുമുള്ള ഫ്രാൻസിന്റെ തെറ്റായ സമീപനങ്ങളും ധനികനും ദരിദ്രനും തമ്മിലുള്ള വർധിക്കുന്ന അന്തരവും പ്രക്ഷോഭങ്ങൾക്ക് കാരണമാകണമെന്നാണ് ഹെസ്സെലിന്റെ വാദം.

കൃതികൾ[തിരുത്തുക]

  • 'ടൈം ഓഫ് ഔട്ട് റേജ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • ലിജ്യൻ ഡി ഹോണർ
  • ഓർഡർ ഓഫ് മെറിറ്റ്
  • യുനെസ്കോയുടെ ബിൽബാവോ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റിഫേൻ ഹെസ്സൽ അന്തരിച്ചു". മാതൃഭൂമി. 28 ഫെബ്രുവരി 2013. ശേഖരിച്ചത് 28 ഫെബ്രുവരി 2013. 
  2. "വാൾസ്ട്രീറ്റിൽ രോഷാഗ്നി ജ്വലിപ്പിച്ച ഹെസ്സെൽ അന്തരിച്ചു". ദേശാഭിമാനി. 28 ഫെബ്രുവരി 2013. ശേഖരിച്ചത് 28 ഫെബ്രുവരി 2013. 
  3. "Prophet of Outrage". Sep 25, 2011. http://www.thedailybeast.com. ശേഖരിച്ചത് 28 ഫെബ്രുവരി 2013. 

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Stéphane Hessel എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Persondata
NAME Hessel, Stephane
ALTERNATIVE NAMES
SHORT DESCRIPTION ambassador, former diplomat, concentration camp survivor
DATE OF BIRTH October 20, 1917
PLACE OF BIRTH Berlin, Germany
DATE OF DEATH February 26, 2013
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=സ്റ്റിഫേൻ_ഹെസ്സൽ&oldid=1689393" എന്ന താളിൽനിന്നു ശേഖരിച്ചത്