സ്ഫിങ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The Great Sphinx of Giza, with the Pyramid of Khafre in the background

ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പികരൂപമാണ് സ്ഫിങ്സ്.

[തിരുത്തുക] രൂപം

സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമാണിതിന്. ചിലവയ്ക്ക് കഴുകന്റെ രൂപവുമുണ്ട്. പാമ്പിന്റെ വാലുമുണ്ടാകും. രാജാവിന്റേയോ രാജ്ഞിയുടേയോ ബഹുമാനര്‍ത്ഥം ആണ് ഇവ നിര്‍മ്മിയ്ക്കുന്നത്. ആയതിനാല്‍ തന്നെ സ്ഫിങ്സിന്റെ മുഖത്തിന് ഇവരുടെ ഛായയായിരിയ്ക്കും.

എന്നാല്‍ കാലക്രമേണ ഈ രൂപങ്ങള്‍ രാജാവിന്റെ ശക്തിയുടേയും പ്രൗഢിയുടേയും പ്രതീകങ്ങളായി മാറി. ഗിസയിലെ മരുഭൂമിയിലാണ് ഏറ്റവും വലിയ സ്ഫിങ്സ് ഉള്ളത്. ഗ്രേറ്റ് സ്ഫിങ്സ് എന്നറിയപ്പെടുന്ന ഇതിന് 73മീ നീളവും 20മീ ഉയരവുമുണ്ട്. ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് നിര്‍മ്മിച്ചതെന്ന് കരുതുന്നു.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%AB%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം