സോഡിയം പെർകാർബണേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഡിയം പെർകാർബണേറ്റ്
Names
IUPAC name
sodium carbonate—hydrogen peroxide (2/3)
Other names
sodium carbonate sesquiperhydrate, PCS, SPC, solid hydrogen peroxide, Sodium carbonate hydrogen peroxide, sodium carbonate peroxyhydrate, sodium carbonate peroxide[1]
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.036.082 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 239-707-6
RTECS number
  • FG0750000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
150 g/l
Hazards
Main hazards Irritant, oxidizer
Flash point {{{value}}}
Related compounds
Other anions Sodium carbonate
Sodium bicarbonate
Other cations Calcium percarbonate
Magnesium percarbonate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

Na
2
H
3
CO
6
എന്ന രാസസൂത്രത്തോടുകൂടിയ ഒരു രാസവസ്തുവാണ് സോഡിയം പെർകാർബണേറ്റ്. സോഡിയം കാർബണേറ്റ് ( "സോഡാ ആഷ്" അല്ലെങ്കിൽ "വാഷിംഗ് സോഡ") ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർന്നുണ്ടാകുന്ന ഒരു കൂട്ടുമിശ്രിതം (അഡക്റ്റ് ) ആണ് ഇത്. ഖരാവസ്ഥയിൽ നിറമില്ലാത്ത പരലുകളായി കാണപ്പെടുന്നു, എളുപ്പം ഈർപം വലിച്ചെടുക്കാനുള്ള കഴിവുണ്ട്(ഹൈഗ്രോസ്കോപിക്). ജലത്തിൽ ലയിക്കുന്നു [2]

സോഡിയം പെർകാർബണേറ്റ് ചില പരിസ്ഥിതി സൗഹൃദ ബ്ലീച്ചുകളിലും മറ്റ് ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു .

ചരിത്രം[തിരുത്തുക]

സോഡിയം പെർകാർബണേറ്റ് ആദ്യമായി തയ്യാറാക്കിയത് 1899-ൽ റഷ്യൻ രസതന്ത്രജ്ഞനായ സെബാസ്റ്റ്യൻ മൊയ്‌സെവിച്ച് തനതർ (7 ഒക്ടോബർ 1849 - 30 നവംബർ 1917) ആണ്.[3]

ഘടന[തിരുത്തുക]

ഖരാവസ്ഥയിൽ ഓർത്തോറോംബിക് ക്രിസ്റ്റൽ ഘടന ഉള്ള സോഡിയം പെർകാർബണേറ്റിന് സാധാരണ ഊഷ്മാവിൽ Cmca ക്രിസ്റ്റലോഗ്രാഫിക് സ്പേസ് ഗ്രൂപ്പ് ഘടനയാണുള്ളത് . −30 സെന്റിഗ്രേഡിന് ന് താഴെ തണുപ്പിക്കുമ്പോൾ ഘടന Pbca ആയി മാറുന്നു. [4]

രസതന്ത്രം[തിരുത്തുക]

സോഡിയം പെർകാർബണേറ്റ് ജലത്തിൽ ലയിക്കുമ്പോൾ ആദ്യം ഹൈഡ്രജൻ പെറോക്സൈഡും , സോഡിയം കാറ്റയോൺ (Na+
), കാർബണേറ്റ് ( CO2−
3
) ആനയോൺ എന്നിവയും ഉണ്ടാകുന്നു.[2] ഹൈഡ്രജൻ പെറോക്സൈഡ് താമസിയാതെ വെള്ളവും ഓക്സിജനും ആയി വിഘടിക്കുന്നു .

ഉത്പാദനം[തിരുത്തുക]

സോഡിയം കാർബണേറ്റിന്റെയും ഹൈഡ്രജൻ പെറോക്സൈഡിന്റെയും ലായനിയുടെ ക്രിസ്റ്റലൈസേഷൻ വഴി വ്യാവസായികമായി സോഡിയം പെർകാർബണേറ്റ് ഉത്പാദിപ്പിക്കപ്പെടുന്നു. [5] [4] [6] ഇതും സൗകര്യപ്രദമായ ലബോറട്ടറി രീതിയാണ്.

ഇതുകൂടാതെ, സോഡിയം കാർബണേറ്റ് നേരിട്ട് സാന്ദ്രീകൃത ഹൈഡ്രജൻ പെറോക്സൈഡ് ലായനിയുമായി പ്രവർത്തിപ്പിക്കാം. [7]

എഥൈൽ ആൽക്കഹോൾ സോഡിയം പെറോക്സൈഡുമായി പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ പ്രതിപ്രവർത്തിക്കുമ്പോൾ പെർഹൈഡ്രോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. 

C
2
H
5
OH
+ Na
2
O
2
→ O:NaOH + C
2
H
5
ONa
.

കാർബൺ ഡൈ ഓക്സൈഡുമായി പ്രതിപ്രവർത്തിപ്പിച്ച് ഇതിനെ സോഡിയം ഹൈഡ്രജൻ പെർകാർബണേറ്റാക്കി മാറ്റുന്നു.[8]

ഉപയോഗം[തിരുത്തുക]

സോഡിയം പെർകാർബണേറ്റ് ഒരു ഓക്സിഡൈസിംഗ് ഏജന്റ് എന്ന നിലയിൽ ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. [2]

പല വാണിജ്യ ഉൽപ്പന്നങ്ങളിലും സോഡിയം പെർകാർബണേറ്റിന്റെ ഏതാനും ശതമാനം സോഡിയം കാർബണേറ്റുമായി കലർത്തുന്നു.

ചെറിയ തോതിലുള്ള മദ്യവാറ്റുകേന്ദ്രങ്ങളിൽ(ഹോം ബ്രൂവെറി) സോഡിയം പെർകാർബണേറ്റ് ഒരു ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നു. [9]

ഓർഗാനിക് സംയുക്തങ്ങൾ നിർമിക്കുമ്പോൾ ജലാംശംതീരെയില്ലാത്ത( അൺഹൈഡ്രസ്) ഹൈഡ്രജൻ പെറോക്സൈഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സോഡിയം പെർകാർബണേറ്റ് സൗകര്യപ്രദമായ സ്രോതസ്സായി ഉപയോഗിക്കാം. [10]

അവലംബം[തിരുത്തുക]

  1. "Substance Name: Sodium carbonate peroxide". Retrieved 2021-09-09.{{cite web}}: CS1 maint: url-status (link)
  2. 2.0 2.1 2.2 Craig W. Jones (1999). Applications of hydrogen peroxide and its derivatives. Royal Society of Chemistry. ISBN 0-85404-536-8.
  3. Tanatar, S. (1899). "Percarbonate". Berichte der Deutschen chemischen Gesellschaft zu Berlin (in German). 32: 1544–1546.{{cite journal}}: CS1 maint: unrecognized language (link)
  4. 4.0 4.1 R. G. Pritchard; E. Islam (2003). "Sodium percarbonate between 293 and 100 K". Acta Crystallographica Section B. B59 (5): 596–605. doi:10.1107/S0108768103012291. PMID 14586079.
  5. J. M. Adams and R. G. Pritchard (1977): "The crystal structure of sodium percarbonate: an unusual layered solid".
  6. Alun P. James, Graham R. Horne, Richard Roesler, and others (1997): "Process for producing sodium percarbonate".
  7. Sang Ryul Kim, Chong Yun Kwag, Hwan Kee Heo, Jong-Pill Lee (1996): "Process for manufacturing granular sodium percarbonate".
  8. Harald Jakob, Stefan Leininger, Thomas Lehmann, Sylvia Jacobi, Sven Gutewort (2005), "Peroxo Compounds, Inorganic", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a19_177.pub2 {{citation}}: Cite has empty unknown parameter: |authors= (help)CS1 maint: multiple names: authors list (link)
  9. "Sodium Percarbonate". MoreBeer.com. Retrieved 26 June 2020.
  10. McKillop, A (1995). "Sodium perborate and sodium percarbonate: Cheap, safe and versatile oxidising agents for organic synthesis". Tetrahedron. 51 (22): 6145–6166. doi:10.1016/0040-4020(95)00304-Q.
"https://ml.wikipedia.org/w/index.php?title=സോഡിയം_പെർകാർബണേറ്റ്&oldid=3778554" എന്ന താളിൽനിന്ന് ശേഖരിച്ചത്