സെനോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഒരു പുരാതന ഗ്രീക്ക് തത്വചിന്തകനാണ് ഗണിതശാസ്ത്രജ്ഞനുമാണ് സെനോ(ca. 490 BC? – ca. 430 BC?).
ഉള്ളടക്കം |
[തിരുത്തുക] ജനനം
ബി.സി.500നോടടുത്ത് തെക്കന്‍ ഇറ്റലിയിലെ എലായില്‍.
[തിരുത്തുക] വിദ്യാഭ്യാസം
പര്‍മേനിദേസ് എന്ന പണ്ഡിതന്‍ നടത്തിയിരുന്ന് വിദ്യാലയത്തില്‍.മായാവാദത്തോട് സാദൃശ്യമുള്ള ആശയങ്ങള്‍ അവതരിപ്പിച്ചയാളാണ് പാര്‍മേനിദേസ്.
[തിരുത്തുക] സംഭാവനകള്‍
ഗണിതശാസ്ത്രത്തിന്റെ ഭാഷയിലൂടെ പ്രപഞ്ചത്തിന് വ്യാഖ്യാനം നല്‍കാന്‍ ശ്രമിച്ചു.മായാവാദത്തിനും അസ്തിത്വവാദത്തിനും അടിത്തറ പാകി.സെനോയുടെ വിരോധാഭാസങ്ങള്‍(Paradoxes) പ്രശസ്തങ്ങളാണ്.അവയില്‍ ചിലവ
- ഒരാള്‍ ഒരു ബിന്ദുവില്‍ നിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് പോകുന്നു എന്നിരിയ്ക്കട്ടെ.ഈ രണ്ടുബിന്ദുക്കളുടേയും മദ്ധ്യബിന്ദുവിലൂടെ വേണം സഞ്ചരിയ്ക്കാന്‍.മദ്ധ്യബിന്ദു എന്ന ഈ ആശയം അനന്തമാണെന്നും ചുരുക്കത്തില്‍ ചലനം എന്നത് ഗണിതശാസ്ത്രപരമായി അസാദ്ധ്യമായ ഒരു അനുഭവം ആണെന്ന് അഭിപ്രായപ്പെട്ടു.
- ഒരു ആമയും മുയലും മുന്നിലും പിന്നിലുമായി നില്‍ക്കുന്നു.ആമ മിനുറ്റില്‍ പത്തടി വേഗത്തിലും മുയല്‍ ഇരുപതടി വേഗത്തിലും ഓടുന്നു.ആമ ആരംഭത്തില്‍ മുയലിനേക്കാള്‍ ഇരുപതടി മുന്നില്‍ നില്‍ക്കുന്നു. ഓടിത്തുടങ്ങുമ്പോള്‍ ആമ നിന്ന സ്ഥലത്തെത്താന്‍ മുയലിന് ഒരു മിനുറ്റ് വേണം.ഈ സമയം ആമ പത്തടി മുന്നോട്ട് പോകും.ഈ ദൂരം മുയലിന് സഞ്ചരിയ്ക്കാന്‍ 1/2മിനുറ്റ് വേണം.ഇപ്രകാരം അനന്തമായ ഈ ശ്രേണി 1+1/2+1/4+1/8+............തുടര്‍ന്നാല്‍ മുയലിന് ആമയെ പിന്തള്ളുക അസാദ്ധ്യമാണ്.ഗണിതശാസ്ത്രപരമായി ഈ അനുഭവവും യഥാര്‍ത്ഥമല്ല എന്ന് സെനോ അഭിപ്രായപ്പെട്ടു.
- ഒരു കല്ല് എടുത്തെറിയുന്നു എന്നിരിയ്ക്കട്ടെ.കല്ല് അന്തരീക്ഷത്തിലൂടെ ചലിയ്ക്കുന്നതായി അനുഭവപ്പെടുന്നു എങ്കിലും ഓരോ നിമിഷത്തിലും കല്ല് നിശ്ചലാവസ്ഥയിലാണ്.തുടര്‍ച്ചയായ നിമിഷങ്ങളില്‍ കല്ലിന്റെ ഈ നിശ്ചലാവസ്ഥ ചലിയ്ക്കുന്നതായി തോന്നുന്നു.ഗണിതശാസ്ത്രപരമായി ഈ അനുഭവവും അസാദ്ധ്യമാണെന്ന് സെനോ തെളിയിച്ചു.
തന്റെ വിരോധാഭാസങ്ങളിലെല്ലാം ഒന്നിനെ അനന്തമായി വിഭജിച്ച്,അതുളവാക്കുന്ന വൈരുദ്ധ്യം എടുത്ത് കാണിയ്ക്കുക എന്ന അടിസ്ഥാനസ്വഭാവത്തേയാണ് വിശദീകരിച്ചത്.
[തിരുത്തുക] മരണം
നാല്പതാമത്തെ വയസ്സില്‍
[തിരുത്തുക] അവലംബം
ഗണിതശാസ്ത്രത്തിലെ അതികായന്മാര്‍,പ്രൊഫ.കെ.രാമകൃഷ്ണപിള്ള,കേരള ശാസ്ത്രസാഹിത്യ പരിഷദ്
|
|||||||||||||||||||||||