സുസ്മിത ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്മിത ബാനർജി
സുസ്മിത ബാനർജി.jpg
ജനനം 1964
പശ്ചിമ ബംഗാൾ, ഇന്ത്യ
മരണം 2013 സെപ്റ്റംബർ 5
(49 വയസ്സ്)
പക്തിക, അഫ്ഗാനിസ്താൻ
മരണകാരണം
തീവ്രവാദി ആക്രമണം
മറ്റ് പേരുകൾ സായേദ് കമല
വംശം ബംഗാളി,  ഇന്ത്യൻ
തൊഴിൽ എഴുത്തുകാരി, ആരോഗ്യപ്രവർത്തക
ശ്രദ്ധേയ കൃതി(കൾ) /പ്രവർത്തന(ങ്ങൾ) കാബൂളിവാലാർ ബംഗാളി ബൗ
മതം ഹിന്ദുമതം
ജീവിതപങ്കാളി(കൾ) ജാൻബാസ് ഖാൻ
ബന്ധുക്കൾ ഗോപാൽ ബാനർജി (സഹോദരൻ)

കാബൂളിവാലാർ ബംഗാളി ബൗ (എ കാബൂളിവാലാസ് ബംഗാളി വൈഫ്) എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ ഇന്ത്യൻ എഴുത്തുകാരിയാണ് സുസ്മിത ബാനർജി. ഈ പുസ്തകം പിൽക്കാലത്ത് എസ്കേപ് ഫ്രം താലിബാൻ എന്ന പേരിൽ ചലച്ചിത്രമായി.[1][2]

അഫ്ഗാൻ പൗരനായ ജാൻബാസ് ഖാനാണ് സുസ്മിതയുടെ ഭർത്താവ്. 2013 സെപ്റ്റംബർ 5നു അഫ്ഗാനിസ്ഥാനിൽ വച്ച്, താലിബാൻ തീവ്രവാദികൾ എന്നു സംശയിക്കപ്പെടുന്നവരുടെ വെടിയേറ്റ് സുസ്മിത കൊലചെയ്യപ്പെട്ടു.[1][2]

ജീവിതരേഖ[തിരുത്തുക]

അഫ്ഗാനിസ്താൻകാരനായ ജാൻബാസ് ഖാനെ സുഷ്മിത പ്രണയിച്ചതും വിവാഹംകഴിച്ചതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് . എന്നാൽ മതം മാറാതെ ജാൻബാസ് ഖാന്റെ യാഥാസ്ഥിതിക കുടുംബത്തോട് ഒത്തുപോകാനും സുസ്മിത പരിശ്രമിച്ചിരുന്നു. അഫ്ഗാനിസ്താനിലെ അരക്ഷിതരായ സ്ത്രീകൾക്കിടയിൽ ആരോഗ്യ പ്രവർത്തകയായിപ്രവർത്തിച്ചിരുന്ന അദ്ദേഹം അവിടുത്തെ സ്ത്രീകളുടെ ദാരുണജീവിതങ്ങൾ കുറിപ്പുകളായി എഴുതി വയ്ക്കുകയും ചെയ്തു. [3]

കൃതികൾ[തിരുത്തുക]

  • കാബൂളിവാലാർ ബംഗാളി ബൗ (കാബൂളിവാലയുടെ ബംഗാളി ഭാര്യ) - ഓർമക്കുറിപ്പ്[4]
  • മുല്ല ഒമർ, താലിബാൻ, ഒ അമി (മുല്ല ഒമർ, താലിബാൻ, അഫ്ഗാൻ പിന്നെ ഞാനും)(2000)
  • ഏക് ബോർനോ മിഥ്യാ നോയി (ഒരു മണി കള്ളമില്ല)
  • താലിബാനി അത്യചാർ - ദേഷേ ഒ ബിധേഷെ
  • സബ്യാതാർ ശേഷ് പുണ്യബാനി[5][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഇന്ത്യൻ എഴുത്തുകാരി സുസ്മിത ബാനർജി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു മാതൃഭൂമി ദിനപ്പത്രം
  2. 2.0 2.1 Indian writer Sushmita Banerjee shot dead in Afghanistan The Hindu Newspaper
  3. സുഷ്മിത ആരെയും പേടിച്ചില്ല, താലിബാനെപ്പോലും - മാതൃഭൂമി ബുക്ക്സ്
  4. "അഫ്ഗാനിസ്താനിൽ ഇന്ത്യൻ എഴുത്തുകാരിയെ വെടിവെച്ചുകൊന്നു". മാതൃഭൂമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 6. 
  5. Mitra, Sumit (October 22, 2001). "On hostile tract : Tales of Taliban barbarism by Afghan's Bengali wife become a bestseller, being filmed". India Today. 
  6. "Kabuliwala’s wife turns director". The Times of India. 15 May 2002. ശേഖരിച്ചത് 11 September 2013. 

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സുസ്മിത_ബാനർജി&oldid=1847657" എന്ന താളിൽനിന്നു ശേഖരിച്ചത്