സിയ ഉൾ ഹഖ്
| മുഹമ്മദ് സിയ ഉൾ ഹഖ് محمد ضياءالحق |
|
![]() മുഹമ്മദ് സിയ ഉൾ ഹഖ് 1982-ൽ |
|
|
ആറാമത് പാക്കിസ്താൻ പ്രസിഡന്റ്
|
|
| പദവിയിൽ 16 സെപ്റ്റംബർ 1978 – 17 ആഗസ്റ്റ് 1988 |
|
| പ്രധാനമന്ത്രി | മുഹമ്മദ് ഖാൻ ജുനേജോ |
|---|---|
| മുൻഗാമി | ഫസൽ ഇലാഹി ചൗദരി |
| പിൻഗാമി | ഗുലാം ഇഷാഖ് ഖാൻ |
|
|
|
| ജനനം | 1924 ഓഗസ്റ്റ് 12 ജലന്ധർ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോഴത്തെ ഇന്ത്യയിൽ) |
| മരണം | 1988 ഓഗസ്റ്റ് 17 (പ്രായം 64) ബഹാവൽപൂർ, പാക്കിസ്താൻ |
| ജീവിതപങ്കാളി(കൾ) | ഷഫീക്കാ ജഹാൻ ബീഗം ഷഫീക്ക സിയ ഉൾ ഹഖ്[1] |
| ബിരുദം | സെന്റ്. സ്റ്റീഫൻ കോളേജ്, ഡൽഹി യുണൈറ്റെഡ് കോളേജ് ആർമ്മി കമാണ്ട് ആന്റ് ജെനെറൽ സ്റ്റാഫ് കോളേജ് |
| സൈനികോദ്യോഗം | |
| വിളിപ്പേര് | മർദ്-ഇ-മൊമിൻ |
| കൂറ് | |
| വിഭാഗം | |
| ജോലിക്കാലം | 1943–1988 |
| പദവി | |
| യൂനിറ്റ് | ഗൈഡ്‌സ് ക്യാവൽറി, പാക്കിസ്താൻ ആർമ്മി ആർമ്ഡ് കോർപ്‌സ്(PA – 1810) |
| നയിച്ചത് | രണ്ടാം ആർമ്ഡ് ഇന്റിപ്പെന്റന്റ് ആർമ്ഡ് ബ്രിഗേഡ് ഒന്നാം ആർമ്ഡ് ഡിവിഷൻ II കോർപ്സ് (പാകിസ്താൻ ചീഫ് ഓഫ് ആർമ്മി സ്റ്റാഫ് |
| യുദ്ധങ്ങൾ | രണ്ടാം ലോക മഹായുദ്ധം ഇന്തോ-പാക് യുദ്ധം 1965 Black September in Jordan അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് യുദ്ധം |
ജനറൽ മുഹമ്മദ് സിയ ഉൾ ഹഖ് (പഞ്ചാബി, ഉർദു: محمد ضياء الحق; ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988) പാക്കിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്. 1978 മുതൽ മരണം വരെ അദ്ദേഹമായിരുന്നു പാക്കിസ്താൻ പ്രസിഡന്റ്. പാക്കിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) പട്ടാളഭരണം ഏർപ്പെടുത്തിയ ഇദ്ദേഹമാണ്. ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഒൻപത് വർഷത്തെ ഭരണകാലം ഏറ്റവും നീളമേറിയതായി പരിഗണിക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ ഇന്ത്യാ വിഭജന സമയത്ത് സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം 1965 ലെ യുദ്ധത്തിൽ ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി നിയമിച്ചു.[2] 1977-ൽ ഫൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് പട്ടാള ഭരണം ഏർപ്പെടുത്തി.[3]
അവലംബം [തിരുത്തുക]
- ↑ http://www.dailytimes.com.pk/default.asp?page=2008\03\16\story_16-3-2008_pg3_3
- ↑ Amin, Abdul Hafiz. "നമ്മുടെ സമര ഭടന്മാരുടെ സ്മരണയ്ക്ക്". Interview with Major-General baber. Defence Journal of Pakistan. ശേഖരിച്ചത് 2011.
- ↑ Rafiq Dossani (2005). ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങൾ. സ്റ്റാന്റാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 46–50. ISBN 978-0-8047-5085-1.
