സിദ്ധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്ത്യൻ, ആദ്യത്തെ സിദ്ധർ
പംബത്തി സിഢര് ചെയ്തത് സംനിധി മരുദമലൈ ക്ഷേത്രം

സിദ്ധർ (തമിഴ്: சித்தர்) എന്ന തമിഴ് പദം സൂചിപ്പിക്കുന്നത് സിദ്ധി നേടിയ, അതായത് അഷ്ടസിദ്ധികളും ആർജിച്ച മഹാപുരുഷന്മാരെയാണ്[1].

ചരിത്രപരമായി, ആദ്യകാല തമിഴകത്ത് അധ്യാപനത്തിലും തത്ത്വചിന്തയിലും ഏറെ സ്വാധീനം ചെലുത്തിയിരുന്ന ദേശാടകന്മാരായിരുന്നു സിദ്ധന്മാർ. ശാസ്ത്രം, സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം, സാഹിത്യം, ലളിതകലകൾ, സംഗീതം, നാടകം, നൃത്തം എന്നിവയിൽ അവർ അറിവുള്ളവരായിരുന്നു. കൂടാതെ സാധാരണക്കാർക്ക് രോഗങ്ങളിൽ ചികിത്സയും ഭാവിയെക്കുറിച്ചുള്ള ഉപദേശവും അവർ നൽകി[2]. അവരുടെ ചില പ്രത്യയശാസ്ത്രങ്ങൾ ആദ്യ സംഘകാലത്ത് രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു. [3] [4] [5]

സിദ്ധർ[തിരുത്തുക]

അബിതാന ചിന്താമണി എൻസൈക്ലോപീഡിയയിൽ താഴെ പറയുന്ന 18 സിദ്ധരുടെ പേരുകൾ ഉണ്ട്. എന്നാൽ അഗസ്ത്യ മഹർഷി പ്രസ്താവിക്കുന്നത് ഇവർക്ക് മുൻപും പിൻപുമായി വേറേയും നിരവധി പേരുണ്ടെന്നാണ്.

18 സിദ്ധർ[തിരുത്തുക]

കരുവൂരാർ.

തമിഴ് സിദ്ധ പാരമ്പര്യത്തിൽ 18 സിദ്ധന്മാരുണ്ട്: [6] [7]

  1. നന്ദീശ്വരർ
  2. തിരുമൂലർ
  3. അഗസ്ത്യൻ
  4. കമലമുനി
  5. പതഞ്ജലി
  6. കോരക്കാർ
  7. സുന്ദരാനന്ദർ
  8. കൊങ്ങണർ
  9. ചട്ടൈ മുനി
  10. വാത്മീകി
  11. രാമദേവർ
  12. ധന്വന്തരി
  13. ഇടൈക്കാടർ
  14. മച്ച മുനി
  15. കരുവൂരാർ
  16. ബോഗർ
  17. പാമ്പാട്ടി സിദ്ധർ
  18. കുതംപൈചിത്തർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tamil Lexicon. University of Madras. p. 1410.
  2. Meditation Revolution: A History and Theology of the Siddha Yoga Lineage. Motilal Banarsidass. 2000. ISBN 9788120816480.
  3. S. Cunjithapatham, M. Arunachalam (1989). Musical tradition of Tamilnadu. International Society for the Investigation of Ancient Civilizations. p. 11.
  4. Journal of Indian history, Volume 38. Dept. of History, University of Kerala. 1960.
  5. Weiss, Richard (2009). Recipes for Immortality : Healing, Religion, and Community in South India: Healing, Religion, and Community in South India. Oxford University Press. p. 80. ISBN 9780199715008.
  6. "18 siddhars". Palanitemples.com. Archived from the original on 2022-10-25. Retrieved 2013-06-22.
  7. "Siddhars". Sathuragiri.org. Archived from the original on 2013-05-18. Retrieved 2013-06-22.

 

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിദ്ധർ&oldid=3917882" എന്ന താളിൽനിന്ന് ശേഖരിച്ചത്