സതേൺ മാർസൂപ്പിയൽ മോൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സതേൺ മാർസൂപ്പിയൽ മോൾ Southern Marsupial Mole[1] |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| Infraclass: | Marsupialia |
| നിര: | Notoryctemorphia |
| കുടുംബം: | Notoryctidae |
| ജനുസ്സ്: | Notoryctes |
| വർഗ്ഗം: | N. typhlops |
| ശാസ്ത്രീയ നാമം | |
| Notoryctes typhlops (Stirling, 1889) |
|
| Southern Marsupial Mole range | |
ഒരിനംസഞ്ചിമൃഗമാണ് സതേൺ മാർസൂപ്പിയൽ മോൾ - Southern Marsupial mole. മൺകോരിയുടെ ആകൃതിയിലുള്ള നഖങ്ങൾ ഉള്ളതിനാൽ ഇംഗ്ലീഷിൽ ഇവ ബറോയിങ് മെഷീൻ എന്നറിയപ്പെടുന്നു. ഒറ്റ പ്രസവത്തിൽ രണ്ടു കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകുന്നത്. ജനിച്ചയുടൻ കുഞ്ഞുങ്ങൾ അമ്മയുടെ സഞ്ചിയിൽ പ്രവേശിക്കുന്നു. പകൽ സമയം കൂടുതലും ഇവ മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിൽ കഴിയുന്നു. ഏകദേശം 8 അടി വരെ നീളത്തിൽ ഇവ മുയലിനെപ്പോലെ മാളങ്ങൾ നിർമ്മിക്കുന്നു. മഴ കഴിയുമ്പോളാണ് ഇവ സാധാരണയായി ഭക്ഷണം തേടിയിറങ്ങുന്നത്. പഴുതാര, പല്ലി തുടങ്ങിയ ചെറു ജീവികളെ ഇവ ഭക്ഷണമാക്കുന്നു. ഇരയുടെ മണം പിടിച്ച് അവയുടെ മാളത്തിൽ പ്രവേശിച്ചാണ് ഇവ ഭക്ഷിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. താളുകൾ. 22. ISBN 0-801-88221-4. http://www.bucknell.edu/msw3.
- ↑ Dickman, C., Burbidge, A., Aplin, K. & Benshemesh, J. (2008). Notoryctes typhlops. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 28 December 2008. Database entry includes justification for why this species is data deficient