സഞ്ചാരിപ്രാവ്
| സഞ്ചാരിപ്രാവ് | |
|---|---|
| സഞ്ചാരി പ്രാവ് 1898 - ൽ | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Columbiformes |
| കുടുംബം: | Columbidae |
| ജനുസ്സ്: | Ectopistes Swainson, 1827 |
| വർഗ്ഗം: | E. migratorius |
| ശാസ്ത്രീയ നാമം | |
| Ectopistes migratorius (Linnaeus, 1766) |
|
വടക്കേയമേരിക്കൻ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പ്രാവിനത്തിൽ പെട്ട ഒരു പക്ഷിയാണ് സഞ്ചാരിപ്രാവ് (Passenger Pigeon). വടക്കേയമേരിക്കൻ ഭൂഖണ്ഡത്തിൽ റോക്കി പർവതനിരയ്ക്ക് കിഴക്കുപ്രദേശത്ത് കോടിക്കണക്കിന് സഞ്ചാരിപ്രാവുകൾ ഉണ്ടായിരുന്നു. ദേശാടന സമയത്ത് കൂട്ടമായി പറക്കുന്ന ഈ ഇനം പ്രാവുകൾ, ഒരു മൈൽ നീളത്തിലും 300 മൈൽ വീതിയിലും കൂട്ടമായി പറക്കാറുണ്ട്. ഇങ്ങനെ കൂട്ടമായി പറക്കുമ്പോൾ മണിക്കൂറുകളോളം ഇവ ആകാശം മറയ്കാറുണ്ടായിരുന്നു.
19 - ആം നൂറ്റാണ്ടിൽ ഇവയുടെ എണ്ണം ഏതാണ്ട് 500 കോടി ആയിരുന്നു. ഒരു കാലത്ത് വടക്കേയമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം സഞ്ചാരിപ്രാവുകളായിരുന്നു. ദിനംപ്രതി ആയിരക്കണക്കിനു പാസഞ്ചർ പ്രാവുകളെ വീതം കൊന്നൊടുക്കിയതാണ് ഇവയുടെ വംശനാശത്തിനു ഏക കാരണം. പ്രാവുകൾ എവിടെയുണ്ടെന്ന വിവരം വേട്ടക്കാർക്ക് എത്തിക്കുവാൻ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കുകയും പ്രജനനകേന്ദ്രങ്ങളിൽ വരെ ഇവ വേട്ടയാടപ്പെടുകയും ചെയ്തു. മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവസാനത്തെ പാസഞ്ചർ പ്രാവ് 1914 സെപ്റ്റംബർ ഒന്ന് പകൽ ഒരു മണിക്ക് സിൻസിനാറ്റി മൃഗശാലയിൽ വച്ച് മരണമടഞ്ഞു. [1]
[തിരുത്തുക] ജീവിതരീതി
കൂട്ടമായി ജീവിക്കുന്ന സാമൂഹ്യജീവികളായിരുന്നു സഞ്ചാരിപ്രാവുകൾ. ഒരു മരത്തിൽ തന്നെ നൂറുകണക്കിണു കൂടുകൾ കൂട്ടിയിരുന്നു ഇവ.