സംവാദം:സാമുവൽ പീപ്സിന്റെ ഡയറി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് സാമുവൽ പീപ്സ് എന്നു പോരെ. ഇംഗ്ലീഷ് വിക്കിയിലും ഒരു ജീവചരിത്രമായാണ് ഇതുള്ളത് w:Samuel Pepys --ജുനൈദ് (സം‌വാദം) 11:25, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]


ഈ ലേഖനം ഞാൻ എഴുതിയത് പീപ്സിന്റെ ഡയറിയുടെ മുന്നൂറു പേജുള്ള ഒരു abridgment വായിച്ച ഉടനേയാണ്. ലേഖനത്തിന്റെ തലയും ഉടലും വാലും എല്ലാം ഡയറിയിൽ മാത്രം ഊന്നിയാണ്. ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ കാര്യം അതല്ല. തലക്കെട്ട് മാറ്റണമെങ്കിൽ ഡയറിയുടെ തുടക്കത്തിനു മുൻപും അത് പൂർത്തിയായതിനുശേഷവുമുള്ള പീപ്സിനെക്കുറിച്ചും, അദ്ദേഹത്തിന്റെ public life-നെക്കുറിച്ചും ഒക്കെ ഒട്ടേറെ വിവരങ്ങൾ ചേർക്കണം. എനിക്കു തോന്നുന്നത്, ഡയറിയെക്കുറിച്ചുള്ള ലേഖനമെന്ന നിലയിൽ ഇത് ഒരുവിധം sufficient ആണ്; എന്നാൽ പീപ്സിനെക്കുറിച്ചുള്ളതായെടുത്താൽ ഏറെ പോരായ്മയുള്ളതാകും എന്നാണ്. പീപ്സിനെക്കുറിച്ച്, ഈ ലേഖനത്തിലെ കാതലായ വിവരങ്ങളും കൂടി ചേർത്ത്, വേറൊരു ലേഖനം സൗകര്യം പോലെ എഴുതാം. അതിനു സൗകര്യപ്പെടുന്നതുവരെ, സാമുവൽ പീപ്സ് എന്നെഴുതി search ചെയ്യുന്നവർ ഇതിൽ എത്തിപ്പെടാനായി, സാമുവൽ പീപ്സിന് ഈ ലേഖനത്തിലേക്ക് 'തിരിച്ചുവിടൽ' കൊടുക്കുകയും ആകാം.Georgekutty 17:09, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]