സംവാദം:മുറികൂട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ഞങ്ങടെ നാട്ടിൽ മുറികൂടി എന്നാണ് പറയുക. ആരെങ്കിലുംകൂടി ഉറപ്പ് വരുത്ത് തലക്കെട്ട് മാറ്റാൻ നിർദ്ദേശിക്കുന്നു.--മനോജ്‌ .കെ 13:52, 24 ജൂലൈ 2011 (UTC)[മറുപടി]

സർക്കാർ സൈറ്റിലുള്ളത് മുറിയൂട്ടി എന്ന് തന്നെയാണ്. പിന്നെ ഗൂഗിളിൽ കണ്ടത് മുറികൂട്ടി എന്നാണ്.മുറികൂടി എന്ന് എവിടെയും ഇല്ലല്ലോ. മുറികൂടി എന്ന ഗൂഗിളിൽ കണ്ട് റൂം കൂടി എന്നതാണ്. അതു കൊണ്ട് ആദ്യ പേരിലേക്ക് പോവാം.--സുഹൈറലി 15:53, 24 ജൂലൈ 2011 (UTC)[മറുപടി]
മുക്കുറ്റിയും ഈ ലേഖനത്തിൽ പറയുന്നതും രണ്ടുതന്നയാവുമല്ലോ--വിചാരം 16:37, 24 ജൂലൈ 2011 (UTC)[മറുപടി]
ബോട്ടാനിക്കൽ സംബന്ധമായ ഈ ബ്ലോഗിൽ നോക്കൂ. ഔഷധ സസ്യങ്ങളുമായി ബദ്ധപ്പെട്ട പുസ്തകങ്ങളിലും മുറികൂടി എന്നാണെന്ന് തോന്നുന്നു.(നോക്കീട്ട് പറയാം)
എന്റെ വീട്ടിലുള്ള ചെടിയാണ്. ഈ ഭാഗത്ത് എല്ലാവരും മുറികൂടി എന്നാണ് പറയുക. പ്രാദേശികമായി പേരുകളിൽ മാറ്റം വന്നതാകാം.--മനോജ്‌ .കെ 16:47, 24 ജൂലൈ 2011 (UTC)[മറുപടി]
എന്തായാലും മുറിയൂറ്റി അല്ല.മുകളിൽ തന്ന സർക്കാർ സൈറ്റ്ൽ തന്നെ പറയുന്നുണ്ടല്ലോ അത് മുക്കുറ്റി ആണെന്ന്.--മനോജ്‌ .കെ 16:50, 24 ജൂലൈ 2011 (UTC)[മറുപടി]
മുറിയൂറ്റിയും മുറിയൂട്ടിയും മുക്കുറ്റിയുമൊന്നുമല്ല; ഇത് മുറികൂടി എന്നു തന്നെയാണ് അറിയപ്പെടുന്നത്..--സുഗീഷ് 21:13, 24 ജൂലൈ 2011 (UTC)[മറുപടി]
എല്ലാ വാക്കുകളും ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കുക. മുറികൂട്ടിയാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് എന്ന് കാണാം.--സുഹൈറലി 01:18, 25 ജൂലൈ 2011 (UTC)[മറുപടി]
ഗൂഗിൾ സെർച്ചും ബ്ലോഗുകളും വിക്കിപീഡീയയിൽ തെളിവായി സ്വീകരിക്കാറില്ല.ഇവിടെയും പിന്നെ വിക്കിയിൽ തന്നെ ഔഷധസസ്യങ്ങളുടെ പട്ടികയിലും മുറികൂടി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നെ നമ്മുടെ നാട്ടിലുള്ളവർ ഇതുപോലുള്ള കാര്യങ്ങൾ എവിടേം മലയാളത്തില് എഴുതി വയ്ക്കാത്തത് കൊണ്ട് ഗൂഗിൾ ചെയ്യുമ്പോൾ (ഒരു മുറി കൂടി വേണം) എന്നൊക്കെ കാണിക്കും. അത് നോക്കണ്ട. ഇംഗ്ലീഷില് ഒന്ന് സെർച്ചി നോക്ക്. മുറികൂടി എന്നതും മുറികൂട്ടി എന്നതും നിലനിർത്തി, താളിലെ 2 ഉം 3 അവലംബങ്ങൾ നീക്കം ചെയ്ത് തിരുത്തിയെഴുതുക.--‌‌മനോജ്‌ .കെ 03:03, 25 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുറികൂട്ടി&oldid=1011676" എന്ന താളിൽനിന്ന് ശേഖരിച്ചത്