സംവാദം:കേരള യുക്തിവാദി സംഘം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലെ മിക്കവാറും ഭാഗങ്ങൾ യുക്തിദർശനം എന്ന ഗ്രന്ഥത്തിൽ നിന്നും പകർത്തിയതായി കാണുന്നു. ആ പുസ്തകം പകർപ്പവകാശമുള്ളതാണ്. ചരിത്രപരമായ വിവരങ്ങൾ നൽകുമ്പോൾപ്പോലും ഉപയോക്താവിന്റേതായ ഭാഷയിൽ അവ മാറ്റിയെഴുതാൻ ശ്രമിക്കുമല്ലോ. പകർപ്പവകാശപ്രശ്നത്തെക്കുറിച്ച് ഇവിടെ ചർച്ചചെയ്യുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ --Adv.tksujith (സംവാദം) 09:27, 22 ഡിസംബർ 2012 (UTC)[മറുപടി]

യുക്തിവാദി പരസ്പരം പാരവയ്പ്പും, ഈഗോയും അധികാരമോഹവുമായും നടക്കുന്ന ചിലരാണു ഇന്നു ഈ സംഘടനയുടെ നേത്ര്ത്ത്വത്തിൽ ഉള്ളത്. എത്ര മാത്രം ആധികരികമായാലും (അതിനും തെളിവില്ല) ഇങ്ങനെയൊരു വാക്യഘടന വിക്കിപീഡിയയ്ക്ക് ചേർന്നതല്ല. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:13, 23 ഡിസംബർ 2012 (UTC)[മറുപടി]

താളിലെ പല വാക്യങ്ങളുടെയും ഘടന ശരിയല്ല. ചിലത് POV-യുമാണ് എന്നും തോന്നുന്നു (ഞാൻ ഇംഗ്ലീഷിൽ നിന്നു തർജ്ജമ ചെയ്തതുൾപ്പെടെ) ഏതുവാക്യമാണ് പ്രശ്നമുള്ളതെന്ന് ചർച്ച ചെയ്ത് ശരിയാക്കിക്കൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:16, 23 ഡിസംബർ 2012 (UTC) മേൽപ്പറഞ്ഞ ക്വോട്ട് ചേർത്തതും നീക്കം ചെയ്തതും കണ്ടില്ല. ക്ഷമിക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:21, 23 ഡിസംബർ 2012 (UTC)[മറുപടി]

I am a new person in this club Anivarghese (സംവാദം) 16:43, 10 മേയ് 2016 (UTC)[മറുപടി]