സംവാദം:കാണപ്പാട്ട സമ്പ്രദായം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് തിരുവിതാംകൂറിൽ മാത്രമോ.. മലബാറിലും ഉണ്ടായിരുന്നില്ലേ? --ചള്ളിയാൻ ♫ ♫ 08:25, 28 നവംബർ 2007 (UTC)[മറുപടി]

ഇല്ല. എല്ലാ പഴയ പാട്ടവ്യവസ്ഥകളിലും ജന്മിമേധാവിത്വം ഉണ്ടായിരുന്നു. എന്നാല് വെറും ഇടനിലയുടെ പേരില് ഇത്രയധികം സൗകര്യങ്ങള് കൈവശമാക്കിയിരുന്ന പാട്ടവ്യവസ്ഥ മറ്റെങ്ങും ഇല്ലായിരുന്നു. എന്ന് ഏതോ വിജ്ഞാനകൈരളിയില് വായിച്ചിട്ടുണ്ട്.--പ്രവീൺ:സംവാദം‍ 10:21, 28 നവംബർ 2007 (UTC)[മറുപടി]

അപ്പോൾ വിജ്ഞാനകൈരളിയിൽ നിന്നാണോ ഇത്രയും ഗ്രന്ഥങ്ങൾ റഫറൻസിന്‌ ക്വോട്ട് ചെയ്തിരിക്കുന്നത്. താങ്കൾ വായിച്ച ഗ്രന്ഥങ്ങൾ ആണെങ്കിൽ അവയിൽ ഉണ്ടാവുമല്ലോ തെളിവ്. --ചള്ളിയാൻ ♫ ♫ 11:44, 28 നവംബർ 2007 (UTC)[മറുപടി]

വിജ്ഞാന കൈരളിയില് ഒരു ലേഖനം ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ഒരു അനസ് കേരളത്തിലെ പാട്ട വ്യവസ്ഥകളെ കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. അവന്റെ അഭിപ്രായത്തില് കാണപ്പ്ട്ടം വളരെ വ്യത്യസ്ഥമാണ്‌, അദ്ദേഹമാണ്‌ വിജ്ഞാനകൈരളി തന്നതും. ഈ രണ്ടു വിവരങ്ങളും ചേര്ത്താണ്‌ ഇത് എഴുതിയത്--പ്രവീൺ:സംവാദം‍ 03:32, 29 നവംബർ 2007 (UTC)[മറുപടി]

വിശദീകരണം[തിരുത്തുക]

വ്യവസ്ഥകൾ എന്ന ഉപശീർഷകത്തിലെ "പട്ടയവും കാണക്കാരനായിരുന്നു." എന്ന വാക്കിന് വ്യക്തതയില്ല വിശദീകരിച്ചാൽ നന്നായിരുന്നു --ചള്ളിയാൻ ♫ ♫ 15:39, 28 നവംബർ 2007 (UTC)[മറുപടി]

പട്ടയം സ്ഥലത്തിന്റെ ഉടമസ്ഥനല്ലായിരുന്നു, കാണക്കാരന്‌, അതായത് ഇടനിലക്കാരനായിരുന്നു എന്നര്ത്ഥം--പ്രവീൺ:സംവാദം‍ 03:32, 29 നവംബർ 2007 (UTC)[മറുപടി]
പണം കൊടുത്തു ഭൂമി പാട്ടത്തിനേൽക്കുന്ന സമ്പ്രദായമാണ്‌ കാണപ്പാട്ടം. കേരളത്തിൽ പണ്ട് നിലനിന്നിരുന്ന ഒരു സാമ്പത്തികക്രമമാണ്‌ ഇത്., സ്വകാര്യ വ്യക്തികളുടെ വയലുമായാണ്‌ ഇത് ബന്ധപ്പെട്ടിരുന്നത് . എന്നീ വാക്യങ്ങൾ നീക്കി
കാരണം: കാണപ്പാട്ടത്തിൽ പണം നിർബന്ധമില്ല. പാട്ട സമ്പ്രദായത്തെ സാമ്പത്തിക ക്രമമായി ചുരുക്കുന്നതു ശരിയല്ല. സ്വകാര്യ വ്യക്തികൾ മാത്രമല്ല, ദേവസ്വമോ മറ്റ് ജന്മിത്വങ്ങളോ ആവാം, വയലുകൾ മാത്രമല്ല കാണപ്പാട്ടത്തിൽ നൽകിയിരുന്നത്. ലേഖനത്തിന്റെ സ്വഭാവത്തിൽ നിന്നും വ്യതി ചലിച്ച് മറ്റ് വിവരങ്ങൾ വ്യാപകമായി ലേഖനത്തിൽ ചേർക്കേണ്ട കാര്യമില്ലന്നു തോന്നുന്നു. തിരുവിതാംകൂറിനു പൂറത്ത് എവിടെയാണ്‌ കാണപ്പാട്ടം ഉപയോഗിച്ചതെന്ന് അറിയാനും ആഗ്രഹമുണ്ട്.--പ്രവീൺ:സംവാദം‍ 04:57, 30 നവംബർ 2007 (UTC)[മറുപടി]

1) കേരളത്തിലെ മൊത്തം സാമ്പത്തിക വ്യവസ്ഥയായിരുന്നു കാണപ്പാട്ടം. കാണം വിറ്റും ഓണം കൊള്ളണമെന്ന ചൊല്ല് തിരുവിതാംകൂറിൽ മാത്രമല്ലല്ലോ?

താങ്കൾ തന്നെ എഴുതിയിരിക്കുന്ന "തിരുവിതാംകൂർ ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം" എന്ന വാക്കിൽ വ്യക്തികൾ മാത്രമേ ഉള്ളൂ. ദേവസ്വവും മറ്റും വരുന്നില്ല അപ്പോൽ വാചകം തിരുത്തി എഴുതണോ? . പാടം എന്ന വാക്കിൽ നിന്നാണ്‌ പാട്ടം ഉണ്ടായത്. അതായത് ആത്യന്തിക അർത്ഥത്തിൽ വയൽ തന്നെ.

കാണപ്പാട്ടത്തിൽ പണം നിർബന്ധമില്ല.

ഇത് എവിടെയാണ്‌ കൊടുത്തിരിക്കുന്നത്. കാണം എന്ന് പറയുന്നത് തന്നെ പണമാണ്‌. അപ്പോൾ പണം നിർബന്ധമില്ല എന്ന് പറഞ്ഞാലോ? --ചള്ളിയാൻ ♫ ♫ 05:21, 30 നവംബർ 2007 (UTC)[മറുപടി]

പല പാട്ടവ്യ്വസ്ഥകൾ ഉണ്ട്, കാണപ്പാട്ടം തിരുവിതാംകൂറിൽ മാത്ര്മേ ഉണ്ടായിരുന്നുള്ളു. കാണം വിറ്റും ഓണം ഉണ്ണണം എന്നു പറഞ്ഞത് ഭാഷ മലയാളം ആയതുകൊണ്ടാണ്‌. മലബാറുകാർക്ക് അനന്തപദ്മനാഭസ്വാമി ക്ഷേത്രവും, മാർത്താണ്ഡവർമ്മയേയും, ദിവാൻ സിപിയേയും അറിയരുത് എന്നൊന്നും ഇല്ലല്ലോ. പാട്ടവ്യവസ്ഥ കാണക്കാരൻ ജന്മിക്ക് പണം നൽകും, ചിലപ്പോൾ വിളയും നൽകും പറ്റുമെങ്കിൽ ദയവായി സ്റ്റേറ്റ്സ് ആർക്കൈവ്സിൽ നിന്നും ഉദ്ധരിച്ച രേഖകൾ കാണുക. സ്വകാര്യവ്യക്തി ജന്മി ആകണമെന്നില്ല; ജന്മി സ്വകാര്യവ്യക്തി ആകണമെന്നുമില്ല; ദേവസ്വം ആകാം, കുടുംബയോഗം ആകാം, കൈയിലെന്തെങ്കിലും വേണം എന്നുമാത്രം ;-) --പ്രവീൺ:സംവാദം‍ 05:56, 1 ഡിസംബർ 2007 (UTC)[മറുപടി]


ഞാൻ വായിച്ചിട്ടുള്ല പുസ്തകങ്ങളിൽനിന്ന് അറിഞ്ഞ് കാര്യങ്ങൾ സൂചിപ്പിക്കട്ടേ: 1) കാണപ്പാട്ടം തിരുവിതാംകൂറിൽ മാത്രമല്ല ഉണ്ടായിരുന്നത്. 1)പിന്നെ ദേവസ്വത്തെ ജന്മി എന്ന് വിളിക്കാറുമില്ല. 3)കയ്യിലെന്തെങ്കിലും ഉള്ളവരെ ജന്മി എന്ന് വിളിച്ചിരുന്നുമില്ല. 4)ജന്മം കൊണ്ട് ഭൂസ്വത്ത് സ്വന്തമായി ലഭിച്ചവരേയഅണ് ജന്മി എന്ന് വിളിച്ചിരുന്നത്.

ഇനി താങ്കളുടെ തന്നെ വരികൾ ഉദ്ധരിക്കട്ടേ" പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ്‌ കാണം അഥവാ കാണപ്പണം" എന്നിട്ട് താങ്കൾ തന്നെ പറയുന്നു ഈ പാട്ടത്തിന്‌ പണം നിർബന്ധമില്ല എന്ന്.. വിരോധാഭാസമായി തോന്നുന്നു. പിന്നെ കാണപ്പണം എന്ന് പറയുന്നത് എവിടെയാണ്‌. കാണം എന്നേ പറയാറുള്ളൂ. എന്റെ അറിവുകേടാണെങ്കിൽ ക്ഷമിക്കണം. സ്റ്റേറ്റ് മാനുവൽ ഞാൻ വായിച്ചിട്ടില്ല. ശ്രമിക്കാം. --ചള്ളിയാൻ ♫ ♫ 06:50, 1 ഡിസംബർ 2007 (UTC)[മറുപടി]

കാണപ്പാട്ടം തിരുവിതാംകൂറിനു പുറത്ത് ഉണ്ടെന്നുള്ള പുസ്തകം ഏതാണ്‌, ഒരുപക്ഷേ അതെന്റെ സുഹൃത്തിന്‌ ഉപകാരപ്രദമായിരിക്കും. ദേവസ്വം ജന്മി എന്ന് ഒരു ജന്മിത്തം ഉണ്ട്. സ്റ്റേറ്റ്സ് ആർക്കൈവ്സ് വായിക്കുന്നതു നല്ലതാവും--പ്രവീൺ:സംവാദം‍ 06:54, 1 ഡിസംബർ 2007 (UTC)[മറുപടി]


താങ്കൾടെ സുഹൃത്തിനോട് തിരുവിതാംകൂര് മാത്രമേ കാണപ്പാട്ട വ്യവസ്ഥയുണ്ടായിരുന്നു എന്നതിന്‌ തെളിവ് തരാൻ പറയൂ. കേരളം (മലബാര്) മൊത്തം ഉണ്ടായിരുന്നു എന്നതിന്‌ അഞ്ചോ അതിലധികമോ ഗ്രന്ഥങ്ങൾടെ റഫറൻസ് ഞാൻ തരാം. --ചള്ളിയാൻ ♫ ♫ 16:01, 5 ഡിസംബർ 2007 (UTC)[മറുപടി]

കാണം, കുറ്റിക്കാണം എന്നിവ ഈ ലേഖനവുമായി ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരേ വിഷയത്തെപ്പറ്റിയാണ് മൂന്ന് താളുകൾ. ലയിപ്പിക്കണം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 29 ഏപ്രിൽ 2013 (UTC)[മറുപടി]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:15, 7 മേയ് 2013 (UTC)[മറുപടി]

ലയിപ്പിച്ചപ്പോൾ പ്രശ്നം പറ്റിയിരിക്കുന്നു.പഴയ ഹിസ്റ്ററി കാണാനില്ല.--മനോജ്‌ .കെ (സംവാദം) 17:30, 7 മേയ് 2013 (UTC)[മറുപടി]
അയ്യോ!! പഴയ നാൾവഴി പുനഃസ്ഥാപിക്കാൻ വിട്ടുപോയതാണ്. ശരിയാക്കിയിട്ടുണ്ട്. ഒന്നു നോക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 02:43, 8 മേയ് 2013 (UTC)[മറുപടി]
float ഇപ്പോൾ ശരിയായിട്ടുണ്ട്--മനോജ്‌ .കെ (സംവാദം) 03:01, 8 മേയ് 2013 (UTC)[മറുപടി]