സംവാദം:ഒതളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞങ്ങളുടെ നാട്ടിൽ ആടിന്‌ തീറ്റിയായി ഒതളത്തിന്റെ ഇല വ്യാപകമായി ഉപയോഗിക്കുമായിരുന്നു. പക്ഷേ, ആടിന്‌ അത് ഏറെ കൊടുത്താൽ, പാലിൽ ഒതളത്തിന്റെ നേരിയ മണം വരുമായിരുന്നു. വേലിപ്പത്തലായി ഒതളം വ്യാപകമായി ഉപയോഗിച്ചിരുന്നു. കൂടുതൽ sophisticated ആയ വഴികൾ ഇല്ലാതിരുന്ന പണ്ടു കാലങ്ങളിൽ, ആത്മഹത്യ ചെയ്യുന്നവർ ഒതളങ്ങയുടെ കാമ്പിനെ ആശ്രയിക്കാറുണ്ടായിരുന്നു. ശ്രീലങ്കയിൽ, കൊളംബോയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുൻപിൽ വലിയ കേമത്തിൽ നട്ടുപിടിപ്പിച്ചിരുന്ന ഒതളം പൂത്തു നിൽക്കുന്നതു കണ്ടപ്പോഴാണ്‌ ഈ മരത്തിന്‌ അത്തരം സാധ്യതയും ഉണ്ടെന്നും മനസ്സിലായത്.Georgekutty 02:34, 26 മാർച്ച് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഒതളം&oldid=643163" എന്ന താളിൽനിന്ന് ശേഖരിച്ചത്