സംവാദം:അഗ്രഗേറ്റർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷാഹിദ്, സാദിക്ക് ലിങ്കുകൾ എടുത്ത് കളഞ്ഞത് ശരിയാണോ? കൂട്ുതൽ അഗ്രഗേറ്ററുകളിലെ ലിങ്കുകൾ കൂട്ടിച്ചേർക്കുകയല്ലേ വേണ്ടത്. ബ്ളോഗുകൾ സർച്ച് ചെയ്യുക ഇന്നത്തെ പലരുടേയും ആവശ്യമാണ്. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള അഗ്രഗേറ്ററുകളിൽ മറ്റൊരു സേവനം ലഭ്യമായിരിക്കുകയില്ല. എന്നാൽ എല്ലാ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുക്കുക എന്നതാണ് ശരിയായ രീതി. ഇത് പരസ്യമല്ല. മറിച്ച് വായനക്കാരുടെ ആവശ്യമല്ലേ? പഴയ അവസ്ഥയലേക്ക് താങ്കൾ ലേഖനത്തെ തിരിച്ചു കൊണ്ടുവരും എന്നു കരുതുന്നു.— ഈ തിരുത്തൽ നടത്തിയത് Neon (സംവാദംസംഭാവനകൾ)

വിക്കിപീഡിയ കണ്ണികൾ ശെഖരിച്ചു വയ്ക്കാനുള്ള ഒരു സംഭരണി അല്ല. ബ്ലോഗുകളെ പ്രൊമോട്ട് ചെയ്യുക എന്നതു വിക്കിപീഡിയയുടെ ജോലിയും അല്ല. --Shiju Alex|ഷിജു അലക്സ് 04:54, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന നിലയിൽ വായനക്കാർക്ക് ലേഖനവുമായി ബന്ധപ്പെട്ട ലിങ്കുകൾ നൽകുക എന്നത് ബ്ലോഗുകളെ പ്രമോട്ട് ചെയ്യുക എന്നതാവുന്നില്ല.— ഈ തിരുത്തൽ നടത്തിയത് Neon (സംവാദംസംഭാവനകൾ)

താങ്കൾ നൽകിയ ലിങ്കുകൾ അവലംബമായി കണക്കാക്കാൻ സാധ്യമല്ല, നീക്കം ചെയ്തിട്ടുണ്ട്. വിക്കിപീഡിയയിൽ മറ്റു വെബ്ബ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നൽകുന്നത് ലേഖനത്തിന്റെ അവസാന ഭാഗത്താണ് അല്ലത്തെ ഉള്ളടക്കത്തിലല്ല. മലയാളത്തിലുള്ള ബ്ലോഗ് അഗ്രഗേറ്ററിന്റെ ഭാഗത്തു നിന്നും ചിന്തിക്കുന്നത് കൊണ്ടാണ് ഞാൻ നടത്തിയ തിരുത്തുകൾ ശരിയല്ല എന്ന് താങ്കൾക്ക് തോന്നിയത്. ഇതേ ലേഖനം മറ്റു സജീവ വിക്കിപീഡിയകളിലുള്ളത് പരിശോധിക്കുന്നത് നന്നായിരിക്കും --സാദിക്ക്‌ ഖാലിദ്‌ 08:45, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

മലയാള ഭാഷയിൽ എഴുതുമ്പോൾ മലയാളത്തിന്റെ ഭാഗത്തുനിന്നല്ലാതെ ഇംഗ്ലീഷിന്റെ ഭാഗത്തുനിന്നും ചിന്തിക്കണം എന്നു പറയുന്നത് ശരിയാണോ.മൈക്രോസോഫ്റ്റിനെ കുറിച്ചുള്ള ലേഖനത്തിൽ മൈക്രോസോഫ്റ്റ്.കോം വരുന്നത് പരസ്യമാകുമോ ? പിന്നെ അവലംബമായി മലയാളത്തിൽ പ്രവർത്തിക്കുന്ന അഗ്രഗേറ്ററുകളല്ലാതെ മറ്റെന്താണു നൽകുക. ബ്രിട്ടാനിക്കയുടെ ലിങ്കുനൽകിയാൽ മതിയോ ? വായനക്കാർക്ക് ഉപകാരപ്രദമാകണമെങ്കിൽ അവർക്ക് സഹായകമായ മറ്റു കണ്ണികൾ നല്കേണ്ടതല്ലേ ???— ഈ തിരുത്തൽ നടത്തിയത് Neon (സംവാദംസംഭാവനകൾ)

ഇതിന്റെ തലക്കെട്ട് കുറേക്കൂടി അർത്ഥവത്താക്കണം (ബ്രാക്കറ്റിൽ വെബ് ആപ്പ്ലിക്കേഷൻ എന്നോ മറ്റോ നൽകി) --Vssun 10:41, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ മലയാളത്തേയും, കേരളത്തേയും പറ്റി മാത്രം എഴുതാനും, മലയാളിയുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നു എഴുതാനും ഉള്ളവ ആണു എന്നു കരുതുന്നതിൽ നിന്നാണു മുകലിലെ കമെന്റ് വരുന്നതു. വിജ്ഞാനകോശത്തിനു ഭാഷാഭേദം പാടില്ല. വിക്കിപീഡിയയിൽ എഴുതന്നതെന്തും നിഷ്പക്ഷമാകണം. അതിനു മലയാളത്തിനു പ്രത്യേക സ്ഥാനമൊന്നും ഇല്ല. അഗ്രിഗേറ്ററുകളെ കുറിച്ചുള്ള ലേഖനത്തിൽ മലയാളം ബ്ലൊഗ് അഗ്രിഗേറ്റർ ഒരു ചെറിയ ഉപവിഭാഗം മാത്രമാണൂ. ലിങ്കു ചേർത്തതു കണ്ടാൽ മനസ്സിലാവുക അഗ്രിഗേറ്റർ എന്നാൽ മലയാളം അഗ്രിഗേറ്ററുകൾ ആണെന്നും, മലയാളം അഗ്രിഗേറ്റർ എന്നാൽ അക്ഷരക്കൂടാരം എന്ന അഗ്രുഗേറ്ററും എന്നാണു. --Shiju Alex|ഷിജു അലക്സ് 10:49, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

അഗ്രിഗേറ്റർ എന്നാൽ മലയാളം അഗ്രിഗേറ്ററുകൾ ആണെന്നും, മലയാളം അഗ്രിഗേറ്റർ എന്നാൽ അക്ഷരക്കൂടാരം എന്ന അഗ്രുഗേറ്ററും എന്നാണെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.ഒരു മലയാളിയും അങ്ങനെ കരുതുമെന്നും തോന്നുന്നില്ല. പിന്നെ മലയാളം വിക്കിപീഡിയ പരിശോധിക്കുന്ന മലയാളികൾക്ക് സഹായകമാകണമെന്നേ ഉദ്ദേശിച്ചുള്ളു. അഗ്രഗേറ്ററുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്ന അനേകം ബ്ലോഗുകൾ ഉള്ളപ്പോൾ അവ വിക്കിപീഡിയയിലും നൽകേണ്ടതില്ലെന്നാണ് തോന്നുന്നത്.വിക്കിപീഡിയക്കനുസൃതമായ മാറ്റങ്ങൾ വരുത്തുന്നത് ശ്രദ്ധിക്കാം.— ഈ തിരുത്തൽ നടത്തിയത് Neon (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്രഗേറ്റർ&oldid=658261" എന്ന താളിൽനിന്ന് ശേഖരിച്ചത്