ഷൻയാങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ-പ്രവിശ്യാ നഗരമാണ് ഷൻയാങ്. ലിയാവോനിങ് പ്രവിശ്യയുടെ തലസ്ഥാനവുമാണീ നഗരം.
ഷൻയാങും സമീപ നഗരങ്ങളും ചേർന്ന പ്രദേശം ചൈനയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ്. വടക്ക് കിഴക്കൻ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത, വാണിജ്യ കേന്ദ്രം ഈ നഗരമാണ്.
ഷെങ്ജിങ്, ഫെങ്ഷ്യാൻ, മുക്ഡെൻ എന്നീ പേരുകളിലും ഈ നഗരം അറിയപ്പെടുന്നു.