ഷെയ്ഖ് മുജീബുർ റഹ്‌മാൻ
| ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ শেখ মুজিবুর রহমান |
|
|
ബംഗ്ലാദേശ് പ്രസിഡന്റ്
|
|
| പദവിയിൽ 11 ഏപ്രിൽ 1971 – 12 ജനുവരി 1972 |
|
| പ്രധാനമന്ത്രി | താജുദ്ദീൻ അഹമ്മദ് |
|---|---|
| പിൻഗാമി | സയ്യദ് നസ്രുൾ ഇസ്ലാം (ആക്ടിങ്ങ്) |
| പദവിയിൽ 25 ജനുവരി 1975 – 15 ആഗസ്ത് 1975 |
|
| പ്രധാനമന്ത്രി | മുഹമ്മദ് മൻസൂർ അലി |
| മുൻഗാമി | മുഹമ്മദ് മുഹമ്മദുള്ള |
| പിൻഗാമി | ഖൊണ്ടകർ മുസ്താക് അഹമ്മദ് |
|
ബംഗ്ലാദേശ് പ്രധാനമന്ത്രി
|
|
| പദവിയിൽ 12 ജനുവരി 1972 – 24 ജനുവരി 1975 |
|
| പ്രസിഡണ്ട് | അബു സയ്യിദ് ചൗധരി മുഹമ്മദ് മുഹമ്മദുള്ള |
| മുൻഗാമി | താജുദ്ദീൻ അഹമ്മദ് |
| പിൻഗാമി | മുഹമ്മദ് മൻസൂർ അലി |
|
|
|
| ജനനം | 1920 മാർച്ച് 17 തുങ്കിപ്പാറ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ബംഗ്ലാദേശിൽ) |
| മരണം | 1975 ഓഗസ്റ്റ് 15 (പ്രായം 55) ധാക്ക, ബംഗ്ലാദേശ് |
| ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ (1920-1947) പാക്കിസ്താനി (1947-1971) ബംഗ്ലാദേശി(1971-1975 death) |
| രാഷ്ടീയകക്ഷി | Bangladesh Krishak Sramik Awami League (1975) |
| Other political affiliations |
ആൾ ഇന്ത്യ മുസ്ലീം ലീഗ് (1949-നു മുൻപ്) അവാമി ലീഗ് (1949–1975) |
| ബിരുദം | മൗലാനാ അസാദ് കോളേജ് ധാക്ക സർവ്വകലാശാല |
| മതം | ഇസ്ലാം |
ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ (ബംഗാളി: শেখ মুজিবুর রহমান Shekh Mujibur Rôhman) (മാർച്ച് 17, 1920 – ആഗസ്ത് 15, 1975) ബംഗാളി രാഷ്ട്രീയനേതവാണ്. ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു.[1] അവാമി ലീഗിന്റെ ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാൾ, ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ്, പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി. ഷേയ്ഖ് മുജീബ് എന്നാണ് അദ്ധേഹം പൊതുവെ അറിയപ്പെടുന്നത്. (ചുരുക്കി മുജീബ് എന്നും മുജീബുർ എന്നും പറയാറുണ്ട്). ഔദ്യോഗികമായി ബംഗബന്ധു എന്നാണറിയപ്പെടുന്നത്.(বঙ্গবন্ধু Bôngobondhu, "Friend of Bengal"). അദ്ദേഹത്തിന്റെ ഇളയ മകൾ ഷേയ്ഖ് ഹസീനയാണ് അവാമി ലീഗിന്റെ ഇപ്പോഴത്തെ നേതാവും നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയും.
ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1949-ൽ അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളായാണ്. ഇന്ത്യയുടെ വിഭജനത്തിനുശേഷം നിലവിൽ വന്ന കിഴക്കൻ പാക്കിസ്താന്റെ സ്വയംഭരണത്തിനുവേണ്ടിയായിരുന്നു അവാമി ലീഗിന്റെ പോരാട്ടം.