ഷാംപെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാമ്പെയ്ൻ വിളമ്പീയീരിക്കുന്നു.

വീഞ്ഞ് ഗണത്തിൽ‌പ്പെടുന്ന ഒരു തരം മദ്യമാണ് ഷാം‌പെയ്‌ൻ. ഇത് സ്പാർക്ലിംഗ് വൈൻ എന്നറിയപ്പെടുന്നു.

പേരുനു പിന്നിൽ[തിരുത്തുക]

ഫ്രാൻസിലെ ഷാം‌പെയ്‌ൻ പ്രവിശ്യയിൽ മാത്രമാണ് ഈ പാനീയമുണ്ടാക്കുന്നത്.അതുകൊണ്ടാണ് ഇങ്ങനെ പേരു വന്നത്.

നിർമ്മാണം.[തിരുത്തുക]

ഷാം‌പെയ്‌ൻ നിർമ്മിക്കുന്ന പ്രക്രിയയെ ഫ്രഞ്ചുകാർ methode champenoise എന്നാണ് വിളിക്കുക. കുപ്പിയിലാക്കിയ വീഞ്ഞിനെ രണ്ടാമതും പുളിപ്പിച്ച് , കാർബൺ ഡൈ ഓക്സൈഡ് നിറയാൻ അനുവദിക്കുന്നു. വീഞ്ഞ് രണ്ടാമതും പുളിക്കാ‍ൻ സക്കറോമൈസസ് സെറിവിസിയ എന്നയിനം യീസ്റ്റും പ്രത്യേകതരം പഞ്ചസാരയുമാണ് ചേർക്കുക. ഈ രണ്ടാമത്തെ ഫെർമന്റേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒന്നര വർഷമെങ്കിലും എടുക്കുന്നു. മൂന്നു വർഷത്തോളം സൂക്ഷിക്കുമ്പോൾ മാത്രമേ ഷാം‌പെയ്‌ൻ യഥാർഥ വീര്യം പ്രാപിക്കുകയുള്ളൂ.

തരം തിരിവുകൾ[തിരുത്തുക]

ചേർക്കുന്ന പഞ്ചസാരയുടെ അളവനുസരിച്ച് ഷാം‌പെയ്നെ തരം തിരിക്കുന്നു

  • ബ്രൂട്ട് നാച്വറൽ അല്ലെങ്കിൽ ബ്രൂട്ട് സീറോ- ലിറ്ററിൽ 3 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • എക്സ്ട്രാ ബ്രൂട്ട് -ലിറ്ററിൽ 6 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • ബ്രൂട്ട് -ലിറ്ററിൽ 15 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • എക്സ്ട്രാ സെക് ‌‌-ലിറ്ററിൽ 12-20 ഗ്രാമിൽ താഴെ പഞ്ചസാര .
  • സെക് -ലിറ്ററിൽ 17-മുതൽ 35 ഗ്രാമിൽ താഴെ പഞ്ചസാര .
  • ഡെമി സെക് -33 മുതൽ 35 ഗ്രാമിൽ താഴെ പഞ്ചസാര .
  • ഡോക്സ് - 50 ഗ്രാമിലേറെ പഞ്ചസാര.

ഷാം‌പെയ്നെക്കുറിച്ച് കൂടുതൽ[തിരുത്തുക]

  • നീണ്ട കഴുത്തുള്ള മെലിഞ്ഞുനീണ്ട ഗ്ലാസിലാ‍ണ് ഷാം‌പെയ്‌ൻ വിളമ്പുക. ഈ ഗ്ലാസിന്റെ പേര് ഷാം‌പെയ്‌ൻ ഫ്ലൂട്ട് എന്നാണ്.
  • ഷാം‌പെയ്‌ൻ വിളമ്പേണ്ട താപനില 7-9 ഡിഗ്രി യായിരിക്കും.
  • ഷാം‌പെയ്‌ൻ കുപ്പി പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തെ ലവിംഗ് വിസ്പർ(Loving whisper) എന്നാണ് പറയുക.

അവലംബം[തിരുത്തുക]

മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും

ഇതുംകൂടി കാണുക[തിരുത്തുക]

മദ്യം

"http://ml.wikipedia.org/w/index.php?title=ഷാംപെയ്ൻ&oldid=1928851" എന്ന താളിൽനിന്നു ശേഖരിച്ചത്