ശ്വേത മേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്വേത മേനോന്‍
പ്രവര്‍ത്തന മേഖല അഭിനേത്രി
പ്രവര്‍ത്തന കാലഘട്ടം 1991-present

ശ്വേത മേനോന്‍ (ജനനം: ഏപ്രില്‍ 23) ഒരു പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ്. പി.ടി. കുഞ്ഞഹമ്മദിന്റെ പരദേശി എന്ന സിനിമയിലെ അഭിനയമാണ് ശ്വേതയുടെ കരിയറില്‍ മികച്ചതെന്ന് പറയാവുന്ന ഒന്ന്. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ശ്വേത.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പക്കാലം

കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വായു സേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.

[തിരുത്തുക] കരിയര്‍

'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്.

ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

[തിരുത്തുക] മോഡലിങ്ങ്

കാമസൂത്ര ഗര്‍ഭനിരോദന ഉറകളുടെ പരസ്യത്തില്‍ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍