ശ്രീലക്ഷ്മി സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീലക്ഷ്മി സുരേഷ്
ജനനം 1998 ഫെബ്രുവരി 5 (1998-02-05) (വയസ് 14)
കോഴിക്കോട് ,കേരളം ,ഇന്ത്യ
ഉദ്യോഗം വെബ് ഡിസൈനർ
സജീവം 2004
വെബ് ഇടം
http://www.sreekutty.com

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറാണ് ശ്രീലക്ഷ്മി സുരേഷ്[1].

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

സുരേഷ് മേനോന്റേയും വിജു സുരേഷിന്റേയും മകളായി കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ജനിച്ചു [2]. 4-ആം വയസ്സുമുതൽ കമ്പൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയ ശ്രീലക്ഷ്മി; 6-ആം വയസ്സുമുതൽ വെബ് ഡിസൈൻ ചെയ്യുന്നത് ആരംഭിച്ചു. കോഴിക്കോടിലെ പ്രെസെന്റേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം [3]. കേരളസംസ്ഥാനത്തിന്റെ പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വെബ്സൈറ്റ് നിർമ്മിച്ചു [4].ശ്രീലക്ഷ്മി സുരേഷിന്റെ മികവിന് അംഗീകാരമായി 2008 ലെ ദേശീയ ബാലപുരസ്‌കാർ. ശ്രീലക്ഷ്മിയുടെ 11-ാം പിറന്നാൾ ദിനത്തിൽ ഡൽഹിയിൽ സോണിയാ ഗാന്ധിയാണ് പുരസ്‌കാരം സമ്മാനിച്ചത്.[5]അമേരിക്കൻ വെബ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ 2007ലെ വെബ് മാസ്റ്റർ ഗേൾ ആയി ശ്രീലക്ഷ്മി സുരേഷിനെ തിരഞ്ഞെടുത്തു. അസോസിയേഷനിലെ 18 വയസ്സിനു താഴെയുള്ള ഏക അംഗമാണ് ശ്രീലക്ഷ്മി സുരേഷ്. [6] ഇ ഡിസൈൻസ് എന്നാ വെബ്‌ ഡിസൈനിംഗ് സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീലക്ഷ്മി. [7]

[തിരുത്തുക] പുരസ്കാരങ്ങൾ

  • ഗ്ലോബൽ ഇന്റർനെറ്റ് ഡയറക്ടറീസ് ഗോൾഡ് അവാർഡ്(USA)
  • അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് മെറിറ്റ് അവാർഡ്
  • അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് മെമ്പർഷിപ്പ്
  • ആർട് സ്പേസ് വേൾഡ് വെബ് അവാഡ് ഓഫ് എക്സെലൻസ് 2006-07 (USA)

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Persondata
NAME
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1998
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ശ്രീലക്ഷ്മി_സുരേഷ്&oldid=1313455" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ