ശെമ്മാശൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായ സ്തെഫാനോസ് കയ്യിൽ സുവിശേഷപുസ്‌തകവുമായി, ജിയാകോമോ കേവ്ഡോൺ വരച്ച 1601-ലെ ചിത്രം.
ചില ക്രൈസ്തവ സഭകളിലെ ഒരു വൈദിക പദവിയാണ് ശെമ്മാശൻ (Deacon). ശുശ്രൂഷകൻ എന്ന അർത്ഥമുള്ള മ്ശംശോനോ എന്ന സുറിയാനി പദത്തിൽ നിന്നാണ് ശെമ്മാശൻ എന്ന വാക്കുണ്ടായത്. ആരാധനയിലും സാമൂഹ്യ രംഗത്തും ശുശ്രൂഷിക്കുക എന്നതാണു ഇവരുടെ ദൗത്യം. ആദിമ കാലം മുതൽ സഭകളിൽ ഈ പദവി നില നിന്നിരുന്നതായി കരുതപ്പെടുന്നു.[1] ഇതു ഒരു ആയുഷ്ക്കാല സ്ഥാനമായാണ് സഭയിൽ നിലവിൽ വന്നതെങ്കിലും കാലക്രമേണ പൂർണ്ണ വൈദികനാകുന്നതിനു മുൻപുള്ള ഘട്ടം മാത്രമായി ചുരുങ്ങി.
[തിരുത്തുക] അവലംബം
- ↑ ബൈബിൾ, പി.ഒ.സി പ്രസിദ്ധീകരണം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 6:1-6