ശരപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരപ്പക്ഷി
ഒരു ശരപ്പക്ഷി, Apus apus
മീവൽപ്പക്ഷികളുമായി ചിറകുകളുടെ വത്യാസം ശ്രദ്ധിക്കുക

ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Apodidae

a pallid swift in flight

എപ്പോഡിഫോർമീസ് (Apodidae) കുടുംബത്തിലെ ഒരിനം പക്ഷികളാണ് ശരപ്പക്ഷികൾ (സ്വിഫ്റ്റ്). നേർത്ത് നീണ്ട ചുണ്ടും വലിയ വായുമുള്ള ഈ പക്ഷികളുടെ ഭക്ഷണം ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങിയവയാണ്. ഇവയ്ക്ക് കാഴ്ചയിൽ മീവൽപ്പക്ഷികളുമായി (സ്വാളോ) സാമ്യമുണ്ട്. എന്നാൽ ഇവയുടെ കാലുകൾ തീരെ നീളം കുറഞ്ഞതും നാലുവിരലുകളും മുന്നോട്ട് നീണ്ടവയുമാണ്. അതിനാൽ ഇവയ്ക്ക് മീവലുകളെപ്പോലെ വൈദ്യുത കമ്പികളിലും മറ്റും ഇരതേടിയിരിക്കാൻ സാദ്ധ്യമല്ല. കൂർത്ത നഖങ്ങൾ കൊണ്ട് പ്രതലത്തോട് അള്ളിപ്പിടിച്ചിരിക്കാൻ മാത്രമേ ശരപ്പക്ഷികൾക്ക് കഴിയൂ. [1] മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുള്ള ഇവയുടെ കഴിവുമൂലമാണ് ആംഗലേയത്തിൽ സ്വിഫ്റ്റ് എന്നും മലയാളത്തിൽ ശരപ്പക്ഷി എന്നും ഇവയ്ക്കു പേരു വരാൻ കാരണം.

കേരളത്തിൽ കാണപ്പെടുന്ന ശരപ്പക്ഷികൾ[തിരുത്തുക]

  • സാധാരണ ശരപ്പക്ഷി അല്ലെങ്കിൽ അമ്പലംചുറ്റി (house swift), (apus afinis) [2]
  • കൊമ്പൻ ശരപ്പക്ഷി (crested treeswift), (hemiprocne coronata) [3]
  • പനങ്കാക്ക (asian palm swift), (Cypsiurus balasiensis)
  • വെള്ളവയറൻ ശരപ്പക്ഷി (alpine swift), (micropus melba nubifuga)

ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ കാണപ്പെടുന്ന ശരപ്പക്ഷികൾ[തിരുത്തുക]

പ്രത്യേകതകൾ[തിരുത്തുക]

  • ശരപ്പക്ഷികൾക്ക് തീരെ ചെറിയ കാലുകളാണുള്ളത്. പുരാതനലോക ശരപ്പക്ഷികളുടെ [old world swifts] ഗോത്രസൂചികയായ അപുസ് (apus) എന്ന ഗ്രീക്ക് പദത്തിനു "പാദരഹിത" എന്നാണ് അർത്ഥം
  • തിബത്തിലും പരിസരങ്ങളിലും കാണുന്ന ഒരിനം ശരപ്പക്ഷിക്ക് സലിം അലിയുടെ ശരപ്പക്ഷി എന്നാണ് പേർ. ശാസ്ത്രനാമം [apus salimali][4]
  • ചൈനീസ് വിഭവമായ പക്ഷിക്കൂട് സൂപ്പിലെ മുഖ്യ ചേരുവയായ പക്ഷിക്കൂട് ഒരിനം ശരപ്പക്ഷി നിർമ്മിക്കുന്നതാണ്. ഇവയുടെ കൂട് പൂർണ്ണമായും പക്ഷിയുടെ ഉമിനീരിനാൽ നിർമ്മിതമാണ്. ഒരു കിലോ പക്ഷിക്കൂടിനു ആയിരക്കണക്കിനു ഡോളർ അന്താരാഷ്ട്ര കമ്പോളത്തിൽ വിലയുണ്ട്. ചൈനീസ് ആചാരങ്ങളിൽ ഭവനത്തിലെത്തുന്ന അതിഥിക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സൽക്കാരങ്ങളിലൊന്നായി പക്ഷിക്കൂട് സൂപ്പ് വിളമ്പൽ കണക്കാക്കുന്നു. [5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സാധാരണ പക്ഷികൾ- സലിം അലി, ലയിക്ക് ഫത്തേഹല്ലി- പേജ് 78-79.
  2. A photographic guide to the birds of India and the Indian Subcontinent by Bikram Grewal, Bill Harvey, Otto Pfister - 2002 ed page 140
  3. A photographic guide to the birds of India and the Indian Subcontinent by Bikram Grewal, Bill Harvey, Otto Pfister - 2002 ed page 140
  4. http://avibase.bsc-eoc.org/species.jsp?avibaseid=E8B1998F8E266CB2
  5. 1,001 Foods to Die For By Madison Books, 2007 ed. page 94

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരപ്പക്ഷി&oldid=3681722" എന്ന താളിൽനിന്ന് ശേഖരിച്ചത്